കേരളത്തിൽ ഇപ്പോള്‍ ഉള്ളത് ഇടത് അനുകൂല തരംഗം; ബിനോയ് വിശ്വം

കേരളത്തിൽ ഇപ്പോള്‍ ഉള്ളത് ഇടത് അനുകൂല തരംഗമാണെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സിപിഐ നേതാവും രാജ്യസഭ എംപി യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ഒരുപോലെ കള്ളപ്പണം ഒഴുക്കുകയാണ്. അവര്‍ കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവര്‍ക്കുമെതിരെ എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Related posts