ഗർഭകാലത്തെ ടൂ​ർ: മ​ക്ക​ളെ വി​ദേ​ശികളാ​ക്കാ​ൻ അ​മ്മ​മാ​രു​ടെ ത​ന്ത്രം; ബ​ർ​ത്ത് ടൂ​റി​സം ത​ട​ഞ്ഞ് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ​ർ​ഭ​കാ​ല സ​മ​യ​ത്തെ വി​ദേ​ശ​യാ​ത്ര ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​നോ​ദ​ത്തി​ന് മാ​ത്ര​മാ​യാ​ണ് ഈ ​യാ​ത്ര​യെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പൗ​ര​ത്വം ല​ഭി​ക്കു​ക എ​ന്നൊ​രു ല​ക്ഷ്യ​വും ഇ​തി​ന് പി​ന്നി​ലു​ണ്ട്. ബ​ർ​ത്ത് ടൂ​റി​സ​മെ​ന്നാ​ണ് ഈ ​ട്രെ​ൻ​ഡി​നെ പ​റ​യു​ന്ന​ത്. 

വി​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കു​ക, അ​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​നാ​ൾ ഇ​വി​ടെ താ​മ​സി​ച്ച് പൗ​ര​ത്വം നേ​ടു​ക എ​ന്നീ മാ​ർ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ബ​ർ​ത്ത് ടൂ​റി​സ​മാ​ണ് ഇ​പ്പോ​ൾ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പൗ​ര​ത്വം നേ​ടു​ന്ന​തി​നാ​യു​ള്ള ജ​ന​പ്രി​യ​മാ​ർ​ഗം.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളാ​യ അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി 31 രാ​ജ്യ​ങ്ങ​ളി​ൽ, അ​വി​ടെ​വ​ച്ച് കു​ട്ടി ജ​നി​ച്ചാ​ൽ ആ ​കു​ട്ടി​ക്ക് ആ ​രാ​ജ്യ​ത്തി​ന്‍റെ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​താ​ണ്. ഈ ​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ത​ങ്ങ​ളു​ടെ കു​ട്ടി​ക്ക് വി​ദേ​ശ രാ​ജ്യ​ത്തെ പൗ​ര​ത്വം നേ​ടി​ക്കൊ​ടു​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ൾ ചെ​യ്യു​ന്ന എ​ളു​പ്പ​വ​ഴി​യാ​ണി​ത്.   

എ​ന്നാ​ൽ ഈ ​പ്ര​വ​ണ​ത കു​റ​ച്ച് വ​ർ​ഷ​മാ​യി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഇ​താ അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ബ​ർ​ത്ത് ടൂ​റി​സ​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. 

കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് റ​ഷ്യ​യി​ൽ നി​ന്നും അ​ർ​ജ​ന്‍റീ​ന​യി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്യു​ന്ന​തി​നി​ടെ ഗ​ർ​ഭി​ണി​ക​ൾ പി​ടി​യി​ലാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബ​ർ​ത്ത് ടൂ​റി​സ​ത്തി​ന്‍റെ കാ​ര്യം വെ​ളി​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഈ ​സാ​ധ്യ​ത മു​ത​ലെ​ടു​ത്ത് അ​മേ​രി​ക്ക​യി​ൽ പ​ല ക​മ്പ​നി​ക​ളും ബ​ർ​ത്ത് ടൂ​റി​സം ഏ​ജ​ൻ​സി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ പാ​ക്കേ​ജി​ൽ ഹോ​ട്ട​ൽ, മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ന​ൽ​കു​ന്ന​താ​ണ്. 2019 ൽ ​അ​മേ​രി​ക്ക​യി​ൽ ഏ​ക​ദേ​ശം 12,000 കു​ട്ടി​ക​ൾ ജ​നി​ച്ച​ന്നാ​ണ് യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ന്‍റെ ക​ണ​ക്ക് സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലേ​ക്ക് ചൈ​ന​യും റ​ഷ്യ​യും ഉ​ൾ​പ്പ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഗ​ർ​ഭി​ണി​ക​ൾ ബ​ർ​ത്ത് ടൂ​റി​സ​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്. ​ഈ പ്ര​വ​ണ​ത ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ക​ഴി‍​ഞ്ഞു. 

 

 

 

 

 

 

 

 

 

 

Related posts

Leave a Comment