ഠ​ഠ​ഠ വ​ട്ട​ത്തി​ൽ എ​ല്ലാം കി​ട്ട​ണ​നാ​ട് തൃ​ശി​വ​പേ​രൂർ​..! ഇ​ന്ന് മ്മ​ടെ തൃ​ശൂ​രി​ന്‍റെ പി​റ​ന്നാൾ… ദാ ​പി​ടി​ച്ചോ  ഒ​രു തൃ​ശൂ​ർ പാ​ട്ട്… 

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ഇ​ന്ന് മ്മ​ടെ തൃ​ശൂ​രി​ന്‍റെ പി​റ​ന്നാ​ള​ല്ലേ…​സ​പ്ത​തി​യാ​ഘോ​ഷം…​ന്നാ ദാ ​പി​ടി​ച്ചോ ഒ​രു തൃ​ശൂ​ർ പാ​ട്ട്..
ഠ ​വ​ട്ട​ത്തി​ലു​ള്ള തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടിനെ ​കു​റി​ച്ച് തു​ട​ങ്ങു​ന്ന പാ​ട്ട് തൃ​ശൂ​ർ അ​വി​ണി​ശേ​രി സ്വ​ദേ​ശി എ​ട​ത്തേ​ട​ത്ത് അ​പ്പു​ട്ടി​യെ​ന്ന യു​വ​ഗാ​ന​ര​ച​യി​താ​വാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ജീ​വ സം​വി​ധാ​നം ചെ​യ്ത ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ സോം​ഗ് ആ​യാ​ണ് തൃ​ശൂ​രി​നെ​കു​റി​ച്ചു​ള്ള ഈ ​പാ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഠ​ഠ​ഠ വ​ട്ട​ത്തി​ൽ എ​ല്ലാം കി​ട്ട​ണ​നാ​ട് തൃ​ശി​വ​പേ​രൂ​ർ ന​മ്മു​ടെ തൃ​ശി​വ​പേ​രൂ​ർ… എ​ന്നാ​ണ് ഗാ​ന​ത്തി​ന്‍റെ തു​ട​ക്കം. വ​ട്ട​ത്തി​ല​ങ്ങ​നെ വി​ല​സു​ന്ന സ്വ​രാ​ജ് റൗ​ണ്ടിനെ ​ചെ​ണ്ട വ​ട്ട​ത്തോ​ടും തി​മി​ല​വ​ട്ട​ത്തോ​ടും മ​ദ്ദ​ള​വ​ട്ട​ത്തോ​ടുംം ചെ​ണ്ട ുമ​ല്ലി പൂ​വ​ട്ട​ത്തോ​ടും അ​പ്പു​ട്ടി ഉ​പ​മി​ക്കു​ന്നു​ണ്ട്.

വ​ട​ക്കു​ന്നാ​ഥ​നും പു​ത്ത​ൻ​പ​ള്ളി​യും അ​രി​യ​ങ്ങാ​ടി​യും വെ​ള്ള​യ​പ്പ​ത്തെ​രു​വും അ​ഞ്ചു​വി​ള​ക്കും വ​ട​ക്കേ​ചി​റ​യും വ​ഞ്ചി​ക്കു​ള​വും കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്ന് മു​ഴ​ങ്ങു​ന്ന സൈ​റ​ണും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ ചീ​ട്ടു​ക​ളി​ക്കൂ​ട്ട​വും എ​ല്ലാം ഈ ​ഗാ​ന​ത്തി​ലൂ​ടെ തൃ​ശൂ​രി​ന്‍റെ കാ​ഴ്ച​ക​ളാ​യി നി​റ​യു​ന്നു.

മ​ല​യാ​ള അ​ക്ഷ​ര​മാ​ല​യി​ലെ വ്യ​ഞ്ജ​നാ​ക്ഷ​ര​ത്തി​ൽ​പെ​ടു​ന്ന ഠ ​എ​ന്ന അ​ക്ഷ​രം തു​ട​ർ​ച്ച​യാ​യി നാ​ലു​വ​രി​ക​ളി​ൽ വ​രു​ന്ന പ​ല്ല​വി​യാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് പാ​ട്ടെ​ഴു​തി​യ അ​പ്പു​ട്ടി പ​റ​യു​ന്നു.യൂ ​ട്യൂ​ബി​ൽ നി​ര​വ​ധി പേ​ർ ഇ​തി​ന​കം ഈ ​തൃ​ശൂ​ർ ഗാ​നം ആ​സ്വ​ദി​ച്ചു ക​ഴി​ഞ്ഞു.

പ​ല​രും മൊ​ബൈ​ൽ ഫോ​ണി​ന്‍റെ റിം​ഗ് ടോ​ണാ​യും ഈ ​തൃ​ശൂ​ർ​പാ​ട്ടി​നെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട ്.തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി വി​നു​ലാ​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​തൃ​ശൂ​ർ പാ​ട്ടി​ന് ഈ​ണ​മി​ട്ട​ത്. വി​നു​ലാ​ൽ, സു​ധി സു​ബ്ര​ഹ്മ​ണ്യ​ൻ, ബി​നീ​ഷ് ഉ​ണ്ണി, റ​ഫീ​ഖ്് ഷാ ​എ​ന്നീ നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്.

Related posts