എല്ലാം ശരിയാകും..! ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​തി​രേ പ​രാ​തി​പ്പെ​ടാ​ൻ മൊ​ബൈ​ൽ  ആ​പ് ത​യാ​റാ​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ടൂ​റി​സ്റ്റു ബ​സു​ക​ളി​ലും അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ർ​ക്കു ദു​ര​നു​ഭ​വ​ങ്ങ​ളു​ണ്ട ാകു​ന്പോ​ൾ കൈ​യോ​ടെ പ​രാ​തി​പ്പെ​ടാ​ൻ മൊ​ബൈ​ൽ ആ​പ് വ​രു​ന്നു. സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പാ​ണ് മൊ​ബൈ​ൽ ആ​പ് ത​യാ​റാ​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം ഈ ​മൊ​ബൈ​ൽ ആ​പ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​മ​ന്നാ​ണു ക​രു​തു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ക​ല്ല​ട ബ​സ് യാ​ത്ര​ക്കാ​രെ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബ​സ് കേ​ടാ​യ​തി​നെ​ത്തു​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​തു ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​ത്.

ബ​സ് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യ പെ​രു​മാ​റു​ക​യോ വാ​ഹ​ന​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ​വ ക​ട​ത്തി​ക്കൊ​ണ്ട ുവ​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കാ​ൻ ഈ ​മൊ​ബൈ​ൽ ആ​പി​ൽ സം​വി​ധ​ന​മു​ണ്ട ാകും. 24 ​മ​ണി​ക്കൂ​റും സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കാ​നും പ്ര​തി​ക​രി​ക്കാ​നും ക​ഴി​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ് മൊ​ബൈ​ൽ ആ​പ് ത​യ​റാ​ക്കു​ന്ന​ത്.

ഓ​ടി​ക്കൊ​ണ്ട ിരി​ക്കു​ന്ന ബ​സി​നെ തൊ​ട്ട​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സി​നേ​യോ ഹൈ​വേ പോ​ലീ​സി​നേ​യോ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കാ​നും ന​ട​പ​ടി​യെ​ടു​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണം. മൊ​ബൈ​ൽ ആ​പി​ൽ വ​രു​ന്ന പ​രാ​തി രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി​യാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ച്ചു ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ വെ​ളി​പ്പെ​ടു​ത്തി.

ഇ​തേ​സ​മ​യം അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തു​മൂ​ലം ബ​സു​ട​മ​ക​ൾ ആ​രം​ഭി​ച്ച ബ​സ് സ​മ​രം തു​ട​രു​ക​യാ​ണ്.

Related posts