സൂര്യ എന്തിന് ആത്മഹത്യ ചെയ്തു..? യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം; ഭ​ര്‍​ത്താ​വി​നെ ചോ​ദ്യം ചെ​യ്യും

കോ​ഴ​ഞ്ചേ​രി: യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം ഭ​ര്‍​ത്താ​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്.

പു​ല്ലാ​ട് കു​റ​വ​ന്‍​കു​ഴി വേ​ങ്ങ​നി​ല്‍​ക്കു​ന്ന​തി​ല്‍ വി​ഷ്ണു​വി​ന്റെ ഭാ​ര്യ സൂ​ര്യ (26)യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും വി​വാ​ഹം ഏ​ഴു മാ​സം മു​മ്പാ​യി​രു​ന്നു.​പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സൂ​ര്യ​യെ വി​ഷ്ണു​വി​ന്റെ വീ​ട്ടി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

രക്തസമ്മർദം കൂടി..

ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് കു​മ്പ​നാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ് വി​ഷ്ണു​വി​നെ കോ​യി​പ്രം പോ​ലീ​സ് പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് ര​ക്ത​സ​മ്മ​ര്‍​ദം ഏ​റി ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​തി​നാ​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രാ​നാ​യി​ല്ല.

സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

Related posts

Leave a Comment