ബി​ജെ​പി കു​രു​ക്കി​ൽ! നേ​താ​ക്ക​ൾ​ക്കെ​തി​രേ 1,800 കോ​ടിയുടെ കോ​ഴ ആ​രോ​പ​ണം; യെദിയൂരപ്പയുടെ ഡയറിക്കുറിപ്പ് പുറത്ത്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ജെ​പി​യെ പി​ടി​ച്ചു​കു​ലു​ക്കി വ​ൻ അ​ഴി​മ​തി​യാ​രോ​പ​ണം. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും നേ​താ​ക്ക​ൾ​ക്കു​മാ​യി ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ 1,800 കോ​ടി​യു​ടെ കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.

“കാ​ര​വ​ൻ’ എ​ന്ന ഇം​ഗ്ലീ​ഷ് മാ​ഗ​സി​നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്ക് കോ​ഴ​പ്പ​ണം ന​ൽ​കി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഇ​ൻ​കം ടാ​ക്സി​ന്‍റെ പ​ക്ക​ലു​ള്ള യെ​ദി​യൂ​ര​പ്പ​യു​ടെ ഡ​യ​റി ഉ​ദ്ധ​രി​ച്ചാ​ണ് റി​പ്പോ​ർ​ട്ട്. ഏ​തൊ​ക്കെ നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് യെ​ദി​യൂ​ര​പ്പ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ൺ ജ​യ്റ്റ്ലി, രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ണം ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് 1000 കോ​ടി​യും നേ​താ​ക്ക​ൾ​ക്ക് 800 കോ​ടി​യും ന​ൽ​കി. നി​തി​ൻ ഗ​ഡ്ക​രി, അ​രു​ൺ ജ​യ്റ്റ്ലി എ​ന്നി​വ​ർ​ക്ക് 150 കോ​ടി, രാ​ജ്നാ​ഥ് സിം​ഗി​ന് 100 കോ​ടി, അ​ഡ്വാ​നി​ക്കും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​ക്കും 50 കോ​ടി ന​ൽ​കി​.

36 പേ​ർ​ക്ക് പ​ണം ന​ൽ​കി​യ​താ​യാ​ണ് കാ​ര​വ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. നി​ര​വ​ധി ജ​ഡ്ജി​മാ​ർ​ക്കും പ​ണം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് ആ​രൊ​ക്കെ​യാ​ണെ​ന്നു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. യെ​ദി​യൂ​ര​പ്പ​യു​ടെ 2009ലെ ​ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ളാ​ണ് ഇ​ൻ​കം ടാ​ക്സി​നു ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ എ​ല്ലാ പേ​ജി​ലും യെ​ദി​യൂ​ര​പ്പ ഒ​പ്പു​വ​ച്ചി​ട്ടു​മു​ണ്ട്.

Related posts