ഹെയര്‍ സ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നത് ആഘോഷിച്ച് ട്രോളന്മാര്‍!! മോദി, അമിത് ഷാ നേതാക്കളുടെ മുടി ‘കളറാക്കി’ ട്രോളന്‍മാര്‍, സോഷ്യല്‍മീഡിയയിലെ ആഘോഷം ഇങ്ങനെ

ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബി.ജെ.പിയിലേക്ക് പ്രവേശിച്ചത് ഇന്നലെയായിരുന്നു. ജാവേദിന്റെ രാഷ്ട്രീയ പ്രവേശം വലിയ വാര്‍ത്തയായ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ബി.ജെ.പി അരങ്ങേറ്റത്തെ ഏറ്റെടുത്ത് ‘കളറാക്കി’യിരിക്കുകയാണ് ട്രോളന്‍മാര്‍.

ബി.ജെ.പിയിലെ പ്രമുഖ നേതാക്കന്മാരായ മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍ ഇനി മുതല്‍ ജാവേദ് ഹബീബിന്റെ സ്റ്റൈലിലായിരിക്കും എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളിലൂടെ ട്രോളന്മാര്‍ ഫോട്ടോകളോടെ വിശദീകരിക്കുന്നത്. ഇന്ത്യയിലോട്ടാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കമ്പനിക്ക് കീഴിലുള്ളത്.

ഇന്നലെ ബി.ജെ.പിയിലേക്ക് ചേക്കേറിയ തൊട്ടുടനെ പറഞ്ഞ വിശദീകരണവും വലിയ രീതിയിലാണ് ട്രോളന്മാര്‍ ആയുധമാക്കിയിട്ടുള്ളത്. ‘ഇന്നലെ വരെ ഞാന്‍ മുടികളുടെ കാവല്‍ക്കാരനായിരുന്നു, ഇന്ന് മുതല്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്’; എന്ന ജാവേദിന്റെ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്.

ബിജെപിയില്‍ ചേരാനായതില്‍ സന്തോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വര്‍ഷമായി നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. ആരും അവരുടെ പശ്ചാത്തലമോര്‍ത്ത് വിലകുറച്ചു ചിന്തിക്കേണ്ട കാര്യമില്ല. പ്രധാനമന്ത്രി തന്നെ അദ്ദേഹമൊരു ചായക്കച്ചവടക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുമ്ബോള്‍ സ്വയം ക്ഷുരകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാനെന്തിന് മടിക്കണം.’ ബിജെപി അംഗത്വം സ്വീകരിച്ചതിനു ശേഷം ജാവേദ് ഹബീബ് പറഞ്ഞു.

Related posts