ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ ! വീ​ഡി​യോ…

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ.

ഗു​ജ​റാ​ത്തി​ലെ ര​ജു​ല​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ ഹി​ര സോ​ള​ങ്കി​യാ​ണ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഒ​രു യു​വാ​വ് മു​ങ്ങി​മ​രി​ച്ചു.

പ​ട്വ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല്‍​പേ​ഷ് ഷി​യാ​ല്‍, വി​ജ​യ് ഗു​ജാ​രി​യ, നി​കു​ല്‍ ഗു​ജാ​രി​യ, ജീ​വ​ന്‍ ഗു​ജാ​രി​യ എ​ന്നീ നാ​ലു യു​വാ​ക്ക​ളാ​ണ് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ക​ന​ത്ത തി​ര​മാ​ല​യി​ല്‍ പെ​ട്ട യു​വാ​ക്ക​ള്‍ മു​ങ്ങി​പ്പോ​കു​ന്ന​ത് ക​ട​ല്‍ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന എം​എ​ല്‍​എ​യും സം​ഘ​വും ക​ണ്ടു.

ബോ​ട്ടു​മാ​യി എ​ത്തി​യ സോ​ള​ങ്കി​യും സം​ഘ​വും ക​ട​ലി​ല്‍ ചാ​ടി മൂ​ന്നു യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ജീ​വ​ന്‍ ഗു​ജാ​രി​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി.

Related posts

Leave a Comment