ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ ! വീ​ഡി​യോ…

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ. ഗു​ജ​റാ​ത്തി​ലെ ര​ജു​ല​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ ഹി​ര സോ​ള​ങ്കി​യാ​ണ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഒ​രു യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. പ​ട്വ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല്‍​പേ​ഷ് ഷി​യാ​ല്‍, വി​ജ​യ് ഗു​ജാ​രി​യ, നി​കു​ല്‍ ഗു​ജാ​രി​യ, ജീ​വ​ന്‍ ഗു​ജാ​രി​യ എ​ന്നീ നാ​ലു യു​വാ​ക്ക​ളാ​ണ് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ക​ന​ത്ത തി​ര​മാ​ല​യി​ല്‍ പെ​ട്ട യു​വാ​ക്ക​ള്‍ മു​ങ്ങി​പ്പോ​കു​ന്ന​ത് ക​ട​ല്‍ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന എം​എ​ല്‍​എ​യും സം​ഘ​വും ക​ണ്ടു. ബോ​ട്ടു​മാ​യി എ​ത്തി​യ സോ​ള​ങ്കി​യും സം​ഘ​വും ക​ട​ലി​ല്‍ ചാ​ടി മൂ​ന്നു യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ജീ​വ​ന്‍ ഗു​ജാ​രി​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി.

Read More

പുലർച്ചെ കുളിക്കാൻ പോയ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദീ​പു ബാ​ല​കൃ​ഷ്ണ​ന്‍ ക്ഷേത്രക്കുളത്തില്‍ മു​ങ്ങി​മ​രി​ച്ചു

ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​ന്‍ ദീ​പു ബാ​ല​കൃ​ഷ്ണ​ന്‍(41) മു​ങ്ങി​മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട കൂ​ട​ല്‍​മാ​ണി​ക്യം തെ​ക്കേ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ അ​ഞ്ച് മ​ണി​യോ​ടെ വീ​ട്ടി​ല്‍​നി​ന്ന് ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ദീ​പു. നേ​രം ഏ​റെ വൈ​കി​യി​ട്ടും മ​ട​ങ്ങി വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​രി​പ്പും വ​സ്ത്ര​ങ്ങ​ളും തെ​ക്കേ കു​ള​ത്തി​ന്റെ പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് യൂ​ണി​റ്റി​ന്റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് മൃ​ത​ശ​രീ​രം മു​ങ്ങി​യെ​ടു​ത്ത​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ര്‍​ത്തി​ച്ച ദീ​പു ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘ഉു​റു​മ്പു​ക​ള്‍ ഉ​റ​ങ്ങാ​റി​ല്ല’ എ​ന്ന സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ചി​ത്ര​ത്തി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ‘വ​ണ്‍​സ് ഇ​ന്‍ മൈ​ന്‍​ഡ്’, ‘പ്രേ​മ​സൂ​ത്രം’ എ​ന്നീ സി​നി​മ​ക​ളു​ടെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​ണ് ദീ​പു.

Read More

ക​ല്ലാ​റി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് പോ​ലീ​സു​കാ​ര​ന​ട​ക്കം മൂ​ന്നു​പേ​ർ മു​ങ്ങി​മ​രി​ച്ചു

വി​തു​ര : ക​ല്ലാ​റി​ലെ വ​ട്ട​ക്ക​യ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്നു പേ​ര്‍ ക​യ​ത്തി​ൽ പെ​ട്ട് മ​രി​ച്ചു. ബീ​മാ​പ​ള്ളി തൈ​ക്കാ​പ​ള്ളി ന​ടു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഫി​റോ​സ്(30) സ​ഹോ​ദ​ര​നാ​യ ജ​വാ​ദ് (35) ഇ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​യ സ​ഫ്വാ​ൻ (16)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​ബ​ന്ധു​ക്ക​ളാ​യ സു​ബി​ൻ, അ​സ്ന, സ​ജീ​ന,ഷെ​ഹ് സാ​ദ്, ഹ​ഫ്സ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ബീ​മാ​പ​ള്ളി​യി​ല്‍ നി​ന്ന് ബ്രൈ​മൂ​റി​ൽ എ​ത്തി​യ​ത്. അ​വി​ടേ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നാ​ൽ 12 മ​ണി​യോ​ടെ ക​ല്ലാ​റി​ലെ വ​ട്ട​ക്ക​യ​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു . കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​സ്ന(12) ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട​പോ​ൾ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി അ​സ്‌​ന​യെ​യും മ​റ്റു മൂ​ന്നു പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി വി​തു​ര ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫി​റോ​സ്, ജ​വാ​ദ്, സ​ഫ്വാ​ൻ എ​ന്നി​വ​ർ മ​രി​ച്ചു. ക​ല്ലാ​റി​ലെ ഏ​റ്റ​വും അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ട്ട​ക്ക​യ​ത്തു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ യും ​പോ​ലീ​സി​ന്‍റെ​യും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളു​ണ്ട്. ക​യ​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ല്‍​ക​ണ്ട് സ്ഥാ​പി​ച്ച മു​ള്ളു​വേ​ലി പൊ​ളി​ച്ചാ​ണ് സം​ഘം ആ​റി​ൽ ഇ​റ​ങ്ങി​യ​ത്. സ്ഥി​ര​മാ​യി മു​ങ്ങി…

Read More

നാലാം വിവാഹത്തിനു തടസ്സമായി നിന്നത് ഭിന്നശേഷിക്കാരനായ മകന്‍ ! നാലു വയസുകാരനെ നിര്‍ദ്ദയം വെള്ളത്തില്‍ മുക്കിക്കൊന്ന് 23കാരി ധര്‍മശീല…

നാലാം വിവാഹത്തിനു തടസ്സമായി നിന്ന നാലു വയസുകാരനായ ഭിന്നശേഷിക്കാരനെ ക്രൂരമായി കൊലപ്പെടുത്തി അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23കാരിയാണ് ക്രൂരകൃത്യം നടത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. നാലുവയസുകാരന് ഭാഗീകമായി കാഴ്ചാ വൈകല്യമുണ്ടായിരുന്നു കൂടാതെ സംസാരിക്കാനും കഴിയുമായിരുന്നില്ല. ഇവരുടെ ആദ്യ വിവാഹത്തിലുണ്ടായ മകന്‍ സജന്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഭദൗല്‍ സ്വദേശിയായ അരുണ്‍ കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഇവര്‍ തമ്മില്‍ പിരിഞ്ഞു. കുഞ്ഞിനെ നോക്കാമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെങ്കിലും അത് കൂട്ടാക്കാതെ ധര്‍മ്മശീല മകനെയും ഒപ്പം നിര്‍ത്തുകയായിരുന്നു. പിന്നീട് യുവതി മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ ഇയാള്‍ വൈകാതെ മരിച്ചു. മുസാതഫപുര്‍ സ്വദേശിയായ മഹേഷ് ചൗധരി എന്നയാളെ മൂന്നാമത് വിവാഹം ചെയ്തെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടത്തില്‍ ഇയാളും മരിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി…

Read More

കയത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ മുഹമ്മദിനെ സാഹസികമായി രക്ഷിച്ച് മയൂഖ ! മൂന്നു വയസ്സുകാരനെ രക്ഷിച്ച ഒമ്പതുകാരിയുടെ ധീരതയെ വാഴ്ത്തി നാട്ടുകാര്‍…

തോട്ടില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ മൂന്നു വയസുകാരന്‍ മുഹമ്മദിന് ജീവിതം തിരികെ ലഭിക്കാന്‍ കാരണമായത് മയൂഖ എന്ന ഒമ്പതു വയസുകാരിയുടെ ധൈര്യം. ചെക്യാട് ചെറുവത്താഴത്തോട്ടില്‍ വീണ വേങ്ങോല്‍ മൂസ്സയുടെയും സക്കീനയുടെയും മകന്‍ മുഹമ്മദിനെയാണ് മയൂഖ സാഹസികമായി രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്‍മാര്‍ക്കൊപ്പം രക്ഷിതാക്കളറിയാതെ ഇറങ്ങി പുറപ്പെട്ടതായിരുന്നു മുഹമ്മദ്. തോട്ടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാര്‍ കുളിക്കുന്നതിനിടെ കരയിലെ കല്ലില്‍ കാഴ്ചകള്‍കണ്ട് ഇരിക്കുകയായിരുന്നു മുഹമ്മദ്. ഈ സമയം മയൂഖയും സഹോദരിയും തോട്ടില്‍ കുളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ മുഹമ്മദ് ഉറക്കം തൂങ്ങി തോട്ടിലേക്ക് വീണ് ഒഴുകിപ്പോയി. സംഭവം ശ്രദ്ധയില്‍പ്പെട്ട മയൂഖ നീന്തിയെത്തി വെള്ളത്തില്‍ മുങ്ങിത്താണ കുട്ടിയെ സാഹസികമായി രക്ഷിച്ച് കരയിലെത്തിക്കുകയായിരുന്നു. ഇതിനിടെ കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രഥമശുശ്രൂഷ നല്‍കി. മയൂഖയുടെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു. വേങ്ങോല്‍ മനോജന്റെയും പ്രേമയുടെയും മകളാണ് മയൂഖ. ചെക്യാട് ഈസ്റ്റ്…

Read More

പുഴയില്‍ മുങ്ങിയ യുവതിയെ തിരഞ്ഞ് നാട്ടുകാര്‍; രണ്ടാം ദിവസം പൊങ്ങിയത് കാമുകന്റെ വീട്ടിലും; യുവതിയെ പുഴയില്‍ തിരയാന്‍ മുമ്പില്‍ നിന്നതാവട്ടെ കാമുകനും…

രാജകുമാരി (ഇടുക്കി): ഭര്‍ത്തൃവീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയതിനെത്തുടര്‍ന്ന് കാണാതായ യുവതിയെ പോലീസ് കാമുകന്റെ വീട്ടില്‍ നിന്നും പൊക്കി. നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വട്ടംകറക്കിയ സംഭവത്തില്‍ രണ്ടു ദിവസത്തിനു ശേഷമാണ് ശാന്തമ്പാറ സിഐ ടി.ആര്‍.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ കണ്ടെത്തിയത്. പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് പൂപ്പാറയിലെ ബന്ധു വീട്ടില്‍ നിന്നും യുവതി പുറപ്പെട്ടു പോയത്.ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു എന്നതാണ് ബഹുരസം. ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള…

Read More

നിലയില്ലാക്കയത്തില്‍ വീണ അമ്മയ്ക്കും കുഞ്ഞിനും യുവതി രക്ഷകയായി ! മണിമല-പമ്പ നദികളുടെ സംഗമകേന്ദ്രത്തില്‍ നിന്നും സുബി സുനില്‍ രണ്ടു ജീവന്‍ നീന്തിയെടുത്തത് ഇങ്ങനെ…

  തിരുവല്ല : മണിമല,പമ്പ നദികള്‍ സംഗമിക്കുന്ന സ്ഥലത്തെ ആഴക്കയത്തില്‍ വീണ അമ്മയ്ക്കും പിഞ്ചു കുഞ്ഞിനും രക്ഷയായത് യുവതിയുടെ ധൈര്യം. പാടിയാടി ഓട്ടോഫീസ് കടവിലെ ആഴക്കയത്തില്‍ വീണ തമിഴ്നാട് മണ്ണാര്‍കുടി സ്വദേശിനി അമലയ്ക്കും രണ്ടു വയസുള്ള മകന്‍ റിയാനും രക്ഷയായത് കോഴഞ്ചേരി സ്വദേശിനിയായ സുബി സുനിലി(34)ന്റെ ചങ്കുറപ്പാണ്. ഓട്ടാഫീസ് കടവില്‍ ജെനു മോന്‍സ് കോട്ടേജിന്റെ ഔട്ട്ഹൗസിലാണ് അമലയും ഭര്‍ത്താവ് റീഗനും ഇരട്ടക്കുട്ടികളായ റിയാനും റിയോയ്ക്കുമൊപ്പം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് മക്കള്‍ ആറ്റരികിലേക്ക് ഓടുന്നതുകണ്ട് അമല പിന്നാലെയോടി. അമ്മ വരുന്നതു കണ്ട് റിയോ തിരിച്ചോടിയെങ്കിലും റിയാന്‍ കാലുതെറ്റി വെള്ളത്തിലേക്കാണു വീണത്. നിലവിളിച്ചു കൊണ്ട് അമല പിന്നാലെ ചാടി. നദിയിലെ ചുഴികള്‍ ഇവരെ ആഴത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടാണ് സമീപത്തുള്ള വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സുബി ഓടിയെത്തിയത്. വെള്ളത്തിലേക്കു ചാടിയ സുബി ആദ്യം റിയാനെയും പിന്നീട് അമലയെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.  

Read More

ശ്രീദേവിയുടെ ജീവനെടുത്തത് മദ്യമോ ? പോപ് സംഗീതരാജ്ഞി വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തിന്റെ തനിയാവര്‍ത്തനമെന്ന് സിനിമാലോകം; ഇരുവരുടെയും മരണത്തിലെ അസാധാരണ സാമ്യതകള്‍ ഇങ്ങനെ…

ഇന്ത്യന്‍ സിനിമയിലെ നിത്യ വസന്തമായിരുന്ന ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന സംഭവങ്ങള്‍ സിനിമാപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതമല്ല ബാത്ത്ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിക്കുന്നത് എന്ന വിവരം പുറത്തു വന്നതിനൊപ്പം പുറത്തായ വിവരങ്ങളാണ് ശ്രീദേവിയുടെ ആരാധകരെ നടുക്കിയിരിക്കുന്നത്. പോപ് സംഗീതരാജ്ഞി വിറ്റ്‌നി ഹൂസ്റ്റണിന്റെ മരണത്തെ അനുസ്മരിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ശ്രീദേവിയെപ്പോലെ തന്നെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു വിറ്റ്‌നി ഹൂസ്റ്റണിന്റെയും മരണം. പിന്നെയുമുണ്ട് ഇരുവരുടെയും മരണത്തിന് സാമ്യതകള്‍. ആദ്യം ഹൃദയാഘാതം എന്നു കരുതിയെങ്കിലും രണ്ടു പേര്‍ക്കും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് ഒന്നാമത്തേത്. ബാത്ത് ടബ്ബില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് ഇരുവരുടെയും മരണകാരണം. കൂടാതെ വിറ്റ്‌നി ഹൂസ്റ്റണെപ്പോലെ തന്നെ മരണ സമയത്ത് ശ്രീദേവിയും മദ്യപിച്ചിരുന്നു എന്നതാണ് ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം. മദ്യത്തിന്റെ ലഹരിയില്‍ ബോധം നഷ്ടമായി വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം…

Read More