ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ ! വീ​ഡി​യോ…

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു യു​വാ​ക്ക​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി എം​എ​ല്‍​എ. ഗു​ജ​റാ​ത്തി​ലെ ര​ജു​ല​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​എ​ല്‍​എ ഹി​ര സോ​ള​ങ്കി​യാ​ണ് യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഒ​രു യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. പ​ട്വ ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല്‍​പേ​ഷ് ഷി​യാ​ല്‍, വി​ജ​യ് ഗു​ജാ​രി​യ, നി​കു​ല്‍ ഗു​ജാ​രി​യ, ജീ​വ​ന്‍ ഗു​ജാ​രി​യ എ​ന്നീ നാ​ലു യു​വാ​ക്ക​ളാ​ണ് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ക​ന​ത്ത തി​ര​മാ​ല​യി​ല്‍ പെ​ട്ട യു​വാ​ക്ക​ള്‍ മു​ങ്ങി​പ്പോ​കു​ന്ന​ത് ക​ട​ല്‍ തീ​ര​ത്തു​ണ്ടാ​യി​രു​ന്ന എം​എ​ല്‍​എ​യും സം​ഘ​വും ക​ണ്ടു. ബോ​ട്ടു​മാ​യി എ​ത്തി​യ സോ​ള​ങ്കി​യും സം​ഘ​വും ക​ട​ലി​ല്‍ ചാ​ടി മൂ​ന്നു യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ജീ​വ​ന്‍ ഗു​ജാ​രി​യ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി.

Read More

ക​ട​ലി​ന​ടി​യി​ല്‍ റോ​ഡ് ! പ​ഴ​ക്കം 7000 വ​ര്‍​ഷം

കൊ​ർ​ചു​ള: ക്രൊ​യേ​ഷ്യ​ന്‍ ദ്വീ​പാ​യ കൊ​ർ​ചു​ള​യി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ 7000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള റോ​ഡ് ക​ട​ലി​ന​ടി​യി​ല്‍ ക​ണ്ടെ​ത്തി. ഉ​പ​ദ്വീ​പു​മാ​യി കോ​ര്‍​ചു​ള​യെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ല് മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡാ​ണ് സ​ദ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ മെ​ഡി​റ്റ​റേ​നി​യ​ല്‍ ക​ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​സി 4900ലാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഭൂ​ക​ന്പ​ത്തി​ലോ മ​റ്റോ കൊ​ർ​ചു​ള​ല ദ്വീ​പി​ന്‍റെ​യും ഉ​പ​ദ്വീ​പു​ക​ളു​ടെ​യും പ​ല ഭാ​ഗ​ങ്ങ​ളും മു​ങ്ങി​യ​പ്പോ​ൾ റോ​ഡും ക​ട​ലി​ല​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു നി​ഗ​മ​നം. റോ​ഡി​നു പു​റ​മെ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍, ക​ല്ലു​കൊ​ണ്ടും എ​ല്ലു​കൊ​ണ്ടു​മു​ള്ള ആ​യു​ധ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​യു​ധ​ങ്ങ​ൾ മ​ധ്യ ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള​വ​യാ​യ​തി​നാ​ൽ കൊ​ർ​ചു​ള ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് ഇ​റ്റാ​ലി​യ​ന്‍ തീ​ര​വു​മാ​യു​ണ്ടാ​യി​രു​ന്ന നി​ര​ന്ത​ര വ്യാ​പാ​ര​ത്തി​ന്‍റെ സൂ​ച​ന​യാ​യി കാ​ണു​ന്നു. അ​തി​നി​ടെ കോ​ര്‍​ചു​ള ദ്വീ​പി​നോ​ടു ചേ​ർ​ന്നു മ​റ്റൊ​രു ദ്വീ​പി​ന്‍റെ ശേ​ഷി​പ്പു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യെ​ന്നു ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. തീ​ക്ക​ല്ലു​ക​ള്‍, ക​ല്ലു​മ​ഴു, മി​ല്ലു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി. കോ​ര്‍​ചു​ള ദീ​പി​ന്‍റെ ചെ​റി​യൊ​രു ഭാ​ഗ​ത്ത് മാ​ത്ര​മേ ഇ​തു​വ​രെ പ​ഠ​നം…

Read More

പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ യു​വാ​വ് ക​ട​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ! കൊ​ല​പാ​ത​കം എ​ന്ന് ബ​ന്ധു​ക്ക​ള്‍;​ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്…

ആ​ഴി​മ​ല​യി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ ക​ട​ലി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ​റ​ഞ്ഞ് മ​രി​ച്ച കി​ര​ണി​ന്റെ ബ​ന്ധു​ക്ക​ള്‍ നേ​ര​ത്തേ വി​ഴി​ഞ്ഞം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​ത് ത​ള്ളി​ക്കൊ​ണ്ടാ​ണ് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ല്‍.​പ്ര​ണ​യ​നൈ​രാ​ശ്യ​ത്തി​നൊ​പ്പം പെ​ണ്‍​സു​ഹൃ​ത്തി​ന്റെ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​വും ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മാ​യി. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ ഹ​രി, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. പ്ര​തി​ക​ളെ പേ​ടി​ച്ച് കി​ര​ണ്‍ ഓ​ടു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത്.

Read More

കൊച്ചിയെ കടല്‍ വിഴുങ്ങുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല ! തുറന്നു പറച്ചിലുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്…

കൊച്ചി നഗരം ഭാവിയില്‍ കടലില്‍ താഴുമെന്ന പ്രവചനത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ‘ഭൂമിയില്‍ ചില ഭാഗങ്ങള്‍ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടല്‍ മലയായി മാറും. കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാന്‍ നമ്മുടെ തലമുറ ഉണ്ടാകില്ല’ – ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സോമനാഥിന്റെ തുറന്നു പറച്ചില്‍. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങള്‍ പതുക്കെയാക്കി കഴിഞ്ഞാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കഴിയും. അത് വേഗത്തിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്. എന്നാല്‍, കാലാവസ്ഥ എന്നു പറയുന്നതു വലിയൊരു ശക്തിയാണ്. അതൊരു പ്രാദേശിക പ്രഭാവമല്ല. പ്രാദേശിക കാര്യങ്ങളില്‍ ചിലപ്പോള്‍ നമ്മള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞേക്കും. പക്ഷേ അത് ആഗോള തലത്തില്‍ വരുമ്പോള്‍ അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല. ചെറിയ ചെറിയ മാറ്റങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും…

Read More

പൊടുന്നൊനെ ഉയര്‍ന്നു വരുന്ന മഞ്ഞു സ്തൂപം ക്ഷണനേരത്തില്‍ തന്നെ കടലിലേക്ക് അടര്‍ന്നു വീഴുന്നു ! അപൂര്‍വ ദൃശ്യത്തിന്റെ വീഡിയോ വൈറലാകുന്നു…

മഞ്ഞുമലകള്‍ എന്നും കണ്ണുകള്‍ക്ക് ആനന്ദദായകമാണ്. കടലിലെ മഞ്ഞുമലകള്‍ സൗന്ദര്യം തുളുമ്പുന്നതാണെങ്കിലും പലപ്പോഴും സമുദ്ര യാത്രികര്‍ക്ക് അപകടങ്ങളും സൃഷ്ടിക്കുന്നു. ഇത്തരമൊരു മഞ്ഞുമലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്തൂപം പോലെ ഉയര്‍ന്നു പൊങ്ങിയ ശേഷം അടര്‍ന്നു കടലിലേക്ക് പതിക്കുന്ന കൂറ്റന്‍ മഞ്ഞുപാളിയുടെ ദൃശ്യം കൗതുകമാകുന്നത്. മഞ്ഞുപാളിക്ക് കടല്‍ ജലത്തേക്കാള്‍ സാന്ദ്രത കുറവാണ്. അതുകൊണ്ടാണ് അവ കടല്‍ ജലത്തില്‍ പൊങ്ങിക്കിടക്കുന്നത്. ശുദ്ധജലത്തേക്കാള്‍ സാന്ദ്രത കൂടുതലാണ് കടല്‍ ജലത്തിന്. കടല്‍ ജലത്തിലെ ലവണാംശവും അതിന്റെ സാന്ദ്രത ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇതുമൂലമാണ് കടലിലേക്ക് പതിക്കുന്നതിനു മുമ്പ് മഞ്ഞുപാളി സ്തൂപം പോലെ ആകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂര്‍വമായ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Read More