ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. “സങ്കൽപ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ഇന്ത്യയെ മൂന്നാമത്തെ സാന്പത്തിക ശക്തിയാക്കും തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷം സുവർണലിപികളിൽ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങിൽ അമിത് ഷാ അവകാശപ്പെട്ടു. ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്. ദേശ സുരക്ഷയാണ് പ്രധാനമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ദീർഘവീക്ഷണമുള്ളതും പ്രായോഗികവുമായ പത്രികയാണെന്ന് രാജ്നാഥ് സിംഗും അഭിപ്രായപ്പെട്ടു.