പുറത്ത് പോകേണ്ടി വരരുത്..! അ​ന്‍​വ​ര്‍ എം​എ​ല്‍​എയു​ടെ നി​യ​മലം​ഘ​നം: ബി​ജെ​പി രാ​പ്പ​ക​ല്‍ സ​മ​രം നാ​ളെ; സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍  ഉദ്ഘാടനം ചെയ്യും.

മു​ക്കം: പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ യു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ കൂ​ട​ര​ഞ്ഞി​യി​ല്‍ ബി​ജെ​പി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം നാ​ളെ രാ​വി​ലെ തു​ട​ങ്ങും .നി​യ​മ ലം​ഘ​നം ന​ട​ത്തി​യ എം​എ​ല്‍​എ രാ​ജി​വെ​ക്കു​ക, അ​ന​ധി​കൃ​ത പാ​ര്‍​ക്കും ത​ട​യ​ണ​യും പൊ​ളി​ച്ചു​നീ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ന്നും നാ​ളെ​യു​മാ​ണ് രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തു​ന്ന​ത്.

കൂ​ട​ര​ഞ്ഞി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സ​മ​ര​പ​ന്ത​ല്‍ ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. നാ​ളെ രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഒ.​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ, ദേ​ശീ​യ നി​ര്‍​വ്വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​മു​ര​ളീ​ധ​ര​ന്‍ , പി.​കെ.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി.​ര​മേ​ശ്,കെ.​സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന ജി​ല്ല നേ​താ​ക്ക​ള്‍ സ​മ​ര​ത്തി​നെ​ത്തും.

​കു​ന്ദ​മം​ഗ​ലം, തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി, ഏ​റ​നാ​ട്, നി​ല​മ്പൂ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​ര​ത്തി​നെ​ത്തും.

Related posts