ബിജെപിയെ കുഴപ്പത്തിലാക്കി വീണ്ടും ആഡംബരവിവാഹം! ഇത്തവണ മഹാരാഷ്ട്രയില്‍; വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ വൈറല്‍

3Santosh-Danveധൂര്‍ത്തിന്റെ പേരില്‍ എക്കാലവും പഴി കേള്‍ക്കുന്നവരാണ് ബിജെപി നേതാക്കള്‍. കര്‍ണാടകത്തില്‍ ഒരു ബിജെപി നേതാവ് അത്യാഢംബര പൂര്‍വ്വം ഒരു വിവാഹം നടത്തിയതിന്റെ ക്ഷീണം ബിജെപിയ്ക്ക് മാറി വരുന്നതേയുള്ളു. ഇൗയവസരത്തിലാണ് മഹാരാഷ്ട്രയില്‍ മറ്റൊരു ബിജെപി നേതാവിന്റെ മകന്റെ വിവാഹ വാര്‍ത്തകളും വീഡിയോകളും ധൂര്‍ത്തിന്റെ പേരില്‍ വാര്‍ത്തയാവുന്നത്. മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ റാവു സാഹെബ് ധന്‍വെയുടെ മകന്റെ വിവാഹമാണ് ആഡംബരമായി നടക്കുന്നത്. മാഹാരാഷ്ട്രയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം കൂടിയാണ് വരന്‍ സന്തോഷ് ധന്‍വെ. ബിജെപി മുന്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്ഗരിയുടെ മകളുടെ ആഡംബര വിവാഹം ഏതാനും മാസങ്ങള്‍ മുന്‍പ് നടന്നിരുന്നു.
uddhav-thackeray-skips-wedding-of-bjp-maharashtra-presidents-son
വിഐപികള്‍ എത്തിയതു കാരണം വന്‍ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. കര്‍ണാടകത്തിലെ എംപിയുടെ മകളുടേതുപോലെ വീഡിയോ രൂപത്തിലാക്കിയ ക്ഷണക്കത്തുമായാണ് ബിജെപി അധ്യക്ഷനും എത്തിയത്. ഇതിന് അകമ്പടിയായി സ്വര്‍ണനിറം പൂശിയ പന്തലും പാട്ടും മേളവുമെല്ലാം ഉണ്ടായിരുന്നു. ഒരുത്സവത്തിനുള്ള ആള്‍ത്തിരക്കാണ് വീഡിയോയില്‍ ദൃശ്യമാവുന്നത്. പോലീസ് സുരക്ഷയോടുകൂടി നടന്ന പാര്‍ട്ടിയില്‍ ആയിര്കകണക്കിന് ഡ്രോണ്‍ കാമറകളും വിന്യസിച്ചിരുന്നു. ഇരുവരുടെയും പ്രീ വെഡ്ഡിംഗ് വീഡിയോയും സമൂഹമാധ്യമങ്ങലില്‍ വൈറലായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തെങ്കിലും ശിവസേനാ നേതാവ് ഉദ്ദവ് താക്കരി വിവാഹ ചടങ്ങളുകളില്‍ നിന്ന് വിട്ടുനിന്നത് സംസ്ഥാനത്ത് ചര്‍ച്ചയായിരിക്കുകയാണ്.

https://youtu.be/W-uoPDzjznI

Related posts