ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ത​ട​വു ശി​ക്ഷ

ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ത്ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ​തി​ന് എ​ടു​ത്ത കേ​സു​ക​ളി​ല്‍ അ​ധ്യാ​പ​ക​ന് 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി അ​ധ്യാ​പ​ക​നാ​യ എ​റ​ണാ​കു​ളം ന​ട​മു​റി മ​ഞ്ഞ​പ്ര​യി​ലെ പ​ല​ട്ടി ബെ​ന്നി പോ​ളി​നെ (50) ആ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ ​പി അ​നി​ല്‍​കു​മാ​ര്‍ ര​ണ്ടു കേ​സു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്.

പ്രാ​യ​പൂ​ര്‍​ത്തി ആ​കാ​ത്ത കു​ട്ടി​ക​ളെ മ​നഃ​പൂ​ര്‍​വം ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ക്ലാ​സ്സ് മു​റി​യി​ല്‍ വെ​ച്ചു ക്ലാ​സ്സ് എ​ടു​ക്കു​ന്ന സ​മ​യം പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ശ​രീ​ര​ത്തി​ല്‍ പി​ടി​ച്ചും ഉ​ര​സി​യും അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

2017ല്‍ ​പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് എ​ടു​ത്ത കേ​സു​ക​ളി​ല്‍ ആ​ണ് ശി​ക്ഷ. ഒ​രു കേ​സി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 5, 2 ,6 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ആ​കെ 13 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ര്‍​ഷം എ​ന്നി​ങ്ങ​നെ വെ​റും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മ​റ്റൊ​രു കേ​സി​ല്‍ 16 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പി​ഴ​ത്തു​ക ഇ​ര​ക​ളാ​യ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കും.

പെ​രി​ന്ത​ല്‍​മ​ണ്ണ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സാ​ജു കെ ​എ​ബ്ര​ഹാം, ടി ​എ​സ് ബി​നു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

ര​ണ്ട് കേ​സു​ക​ളി​ലും വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക്യൂ​ട്ട​ര്‍ സ​പ്ന പി ​പ​ര​മേ​ശ്വ​ര​ത്ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലേ​ക്ക് മാ​റ്റും.

Related posts

Leave a Comment