കേരളത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി, ശ്രീശാന്ത്;ഡല്‍ഹിയില്‍ അക്ഷയ് കുമാറും സെവാഗും ; മുംബൈ പിടിക്കാന്‍ ബോളിവുഡ് സ്വപ്‌നസുന്ദരി മാധുരി ദീക്ഷിത്; സെലിബ്രിറ്റികളെ കളത്തിലിറക്കി കളിക്കാന്‍ ഒരുങ്ങി ബിജെപി

ന്യൂഡല്‍ഹി: സെലിബ്രിറ്റികളെയും പ്രഫഷണല്‍സിനെയും രംഗത്തിറക്കി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറെടുക്കുന്നതായി വിവരം. സിനിമ, സ്‌പോര്‍ട്‌സ്, കല, സാഹിത്യം, സംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നുള്ള പ്രമുഖരായ 70 പേരെ രംഗത്തിറക്കാനാണു ബിജെപി ലക്ഷ്യമിടുന്നത്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, സണ്ണി ഡിയോള്‍, മാധുരി ദീക്ഷിത്, നടന്‍ മോഹന്‍ലാല്‍, മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ള പ്രമുഖര്‍. മികവ് തെളിയിച്ചവരെ അവരവരുടെ പ്രദേശങ്ങളില്‍ ഇറക്കി നേട്ടം കൊയ്യാനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്ഷയ് കുമാര്‍-ന്യൂഡല്‍ഹി, സണ്ണി ഡിയോള്‍-ഗുര്‍ദാസ്പുര്‍, മാധുരി ദീക്ഷിത്-മുംബൈ, മോഹന്‍ലാല്‍-തിരുവനന്തപുരം,സുരേഷ് ഗോപി-കൊല്ലം,ശ്രീശാന്ത്-എറണാകുളം എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നേരത്തെ, ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും മോഹന്‍ലാല്‍ ഇത് നിഷേധിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ സിനിമാ താരങ്ങള്‍ക്കു മാത്രമാണ് തെരഞ്ഞെടുപ്പില്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍ ആരോഗ്യ-വ്യവസായ മേഖലയില്‍നിന്നു സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും അടുത്തിടെ ഈ കീഴ് വഴക്കം തെറ്റിച്ചിരുന്നു.

Related posts