മനസാക്ഷിയിൽ അവർ വേണ്ട..! “ബി​ജെ​പി വോ​ട്ട് സി.​ഒ.​ടി. ന​സീ​റി​ന് ത​ന്നെ’: ത​ല​ശേ​രി​യി​ൽ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ത​ല​ശേ​രി​യി​ൽ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി ന​സീ​റി​ന് ത​ന്നെ​യെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സി.​ഒ.​ടി ന​സീ​റി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ല​ശേ​രി​യി​ൽ എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നഃ​സാ​ക്ഷി വോ​ട്ട് ആ​ഹ്വാ​ന​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രാ​വി​ലെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​ഴി​കെ ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment