ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നു വിവിധ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍.

ഇറാന്‍, ഇറാഖ് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്.

കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

13 പോലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ 36 പേര്‍ അറസ്റ്റിലായിരുന്നു.

Related posts

Leave a Comment