നേരം ഇരുട്ടിവെളുത്തപ്പോൾ വെള്ളകാർ കറുത്തകാറായി;  മു​ൻ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ കാ​റി​ന് ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ചെ​ന്നു പ​രാ​തിയുമായി വീട്ടുകാർ

കോ​ട്ട​യം: മു​ൻ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ എ​തി​ർ ക​ക്ഷി​ക​ൾ കാ​റി​ന് ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ചെ​ന്നു പ​രാ​തി. ഇ​രു​ന്പ​യ​ത്താ​ണ് സം​ഭ​വം. ഇ​രു​ന്പ​യം സ്വ​ദേ​ശി പ്ര​നീ​ഷ് എ​ന്ന​യാ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വെ​ള്ളൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. പ്ര​നീ​ഷു​മാ​യി മു​ൻ​വൈ​രാ​ഗ്യ​മു​ള്ള ര​ണ്ടു​പേ​രാ​ണ് കാ​റി​ന്‍റെ നി​റം മാ​റ്റി​യ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

വെ​ള്ള നി​റ​മു​ള്ള കാ​ർ നേ​രം പു​ല​ർ​ന്ന​പ്പോ​ൾ ക​റു​പ്പു നി​റ​മാ​യെ​ന്ന്. അ​തേ സ​മ​യം പ​രാ​തി​യു​ടെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വെ​ള്ളൂ​ർ എ​സ്എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി. പ​രാ​തി​ക്കാ​ര​നും എ​തി​ർ​ക​ക്ഷി​ക​ളു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യു​ന്നു.

Related posts