കാ​ഴ്ച പ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റ്: ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ല്‍ മ​ല​യാ​ളി സാ​ന്നി​ധ്യം

ഭോ​പ്പാ​ല്‍: കാ​ഴ്ച പ​രി​മി​ത​രു​ടെ ആ​ദ്യ​ത്തെ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീ​മി​ല്‍ മ​ല​യാ​ളി സാ​ന്നി​ധ്യം. തൃ​ശൂ​ര്‍ പൂ​ക്കോ​ട് സ്വ​ദേ​ശി​നി​ സാ​ന്ദ്ര ഡേ​വി​സ് ​ആ​ണ് 17 അം​ഗ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 38 അം​ഗ സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ നി​ന്നു​മാ​ണ് 17 അം​ഗ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ര​ണ്ട് മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭോ​പ്പാ​ലി​ല്‍ ന​ട​ന്ന സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സി​ലെ പ്ര​ക​ട​ന​മാ​ണ് സാ​ന്ദ്ര​യ്ക്ക് തു​ണ​യാ​യ​ത്. നി​ല​വി​ല്‍ ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ളജി​ല്‍ ബിഎ​ഡ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് സാ​ന്ദ്ര.

ഇ​താ​ദ്യ​മാ​യാ​ണ് കാ​ഴ്ച പ​രി​മി​ത​രു​ടെ വ​നി​താ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശു​കാ​രി​യാ​യ സു​ഷ്​മ പാ​ട്ടേ​ല്‍ ആ​ണ് ടീം ​ക്യാ​പ്റ്റ​ന്‍. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഗംഗവാ നീ​ല​പ്പ ഹ​രി​ജ​ന്‍ ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍.

ഏ​പ്രി​ല്‍ 25 മു​ത​ല്‍ 30 വ​രെ കാഠ്മണ്ഡു​വി​ല്‍ ന​ട​ക്കു​ന്ന നേ​പ്പാ​ളി​നെ​തി​രെ​യു​ള്ള പ​ര​മ്പ​ര​യി​ലാ​ണ് കാ​ഴ്ച​പ​രി​മി​ത​രു​ടെ വ​നി​താ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​അ​ര​ങ്ങേ​റു​ന്ന​ത്.

Related posts

Leave a Comment