അന്ധതയല്ല, തമാശയാണ് എന്നെ നയിക്കുന്നത്! ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ നല്‍കുന്ന പാഠം; നിഥി ഗോയല്‍ എന്ന യുവതിയെക്കുറിച്ചറിയാം

jyguജീവിതാനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ആ പാഠം മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു കൊടുക്കുന്നവരാണ് യഥാര്‍ത്ഥ ജീവിതവിജയികള്‍. ഇത്തരത്തിലുള്ള ഒരാളാണ് നിഥി ഗോയല്‍ എന്ന 31 കാരി. ഇന്ത്യയിലെ ആദ്യ അന്ധ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ് നിഥി. കാഴ്ചയില്ലാതെ ജനിച്ചുവീഴുന്നവര്‍ക്ക് ഒരു പക്ഷേ  ഇരുട്ടുമായി പൊരുത്തപ്പെടാന്‍ പ്രയാസമുണ്ടാകില്ല. നിഥിയുടെ കാര്യത്തില്‍ മറ്റൊന്നായിരുന്നു സംഭവിച്ചത്. പതിനഞ്ചാം വയസില്‍ റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന രോഗം ബാധിച്ച് നിഥിയുടെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ എല്ലാവരേയും പോലെ തന്നെ നിഥിക്കും തന്റെ വിധിയെ ഓര്‍ത്ത് ദു:ഖമുണ്ടായിരുന്നു. എന്നാല്‍ അതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയതോടെ ജീവിതത്തിലുണ്ടായ തടസങ്ങളെ പൊരുതി തോല്‍പ്പിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. ഒരു കൊമേഡിയന്‍ ആകണമെന്ന് ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്തയാളായാരുന്നു നിഥി. ജീവിതാനുഭവങ്ങളാണ് തമാശ പറയാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സുഹൃത്തുക്കള്‍ പ്രോത്സാഹനവും നല്‍കി. തന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് നിഥി സ്‌റ്റേജില്‍ അവതരിപ്പിച്ചത്.

yguu

ആത്മാര്‍ത്ഥയോടെയുള്ള തന്റെ പ്രകടനത്തെ തേടി അവാര്‍ഡുകളും അംഗീകാരങ്ങളും ഇങ്ങോട്ടെത്തുകയായിരുന്നു. അവിടെനിന്ന് ആക്ടിവിസ്റ്റായും ജെന്‍ഡര്‍ ജസ്റ്റീസിനായും വികലാംഗരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയനായ അതിഥി മിത്തലാണ് നിഥിയെ ഒരു കൊമേഡിയ എന്ന നിലയില്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. ഫെബ്രുവരിയിലായിരുന്നു നിഥിയുടെ ആദ്യ അവതരണമായ ‘ബാഡ് ഗേള്‍’. ഇത് ഓണ്‍ലൈനിലും ഓഫ്ലൈനിലും ഏറെ പ്രശംസ നേടി. താന്‍ സ്റ്റേജിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയേക്കാള്‍ അധികം ദേഷ്യമാണ് ഉണ്ടാകുന്നത്.

ഒരു അന്ധയാണോ പരിപാടി അവതരിപ്പിക്കുന്നത്?, അവള്‍ എന്തായിരിക്കും ചെയ്യുക?, അല്ലെങ്കില്‍ അവള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ’ തുടങ്ങിയ കാര്യങ്ങളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ദൈവാനുഗ്രത്താല്‍ അതിനെയെല്ലാം അതിജീവിക്കാനായതിന്റെ സന്തോഷം മാത്രമാണ് നിഥിയുടെ മനസിലുള്ളത്. സ്വന്തം ദുഖത്തെ മറച്ചുവച്ച് മറ്റുള്ളവര്‍ക്ക് ചിരിയൊരുക്കുയാണ് ഈ ബഹുമുടുക്കി. ഇതില്‍ക്കൂടുതലെന്താണ് അന്ധയായ ഒരു പെണ്‍കുട്ടിക്ക് ലോകത്തിന് കൊടുക്കാനുള്ളത്.നിഥി ഗോയല്‍ പാഠമാവുകയാണ് പരാജയങ്ങളെ ചവിട്ടുപഠിയാക്കുന്നവര്‍ക്കുള്ള പാഠം.

Related posts