പിണറായിക്ക് മറുപടി..! സമരത്തിലൂടെ എന്തു നേടിയെന്നു ജനങ്ങൾക്കു മനസിലായി; സമരം പോലീസിലെ ക്രിമിനലുകൾക്കെതിരേ കൂടിയെന്ന് അമ്മാവൻ ശ്രീജിത്ത്

sreejithതിരുവനന്തപുരം: എന്തു നേടാനായിരുന്നു ജിഷ്ണുവിന്‍റെ ബന്ധുക്കൾ സമരം നടത്തിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിനു ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തിന്‍റെ മറുപടി. സമരത്തിലൂടെ എന്തു നേടിയെന്ന് ജനങ്ങൾക്കു മനസിലായെന്ന് ശ്രീജിത് പറഞ്ഞു.

കൃഷ്ണദാസിനെ പോലെ ഉള്ളവരെ പൊതുസമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാനായെന്നു പറഞ്ഞ ശ്രീജിത് പോലീസ് വകുപ്പിലെ ക്രിമിനലുകൾക്കെതിരെ കൂടിയായിരുന്നു തങ്ങളുടെ സമരമെന്നും വ്യക്തമാക്കി.

Related posts