ഇന്നും നിലയ്ക്കാത്ത പ്രവാഹം..! പു​തി​യ​തെ​രു​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി; പരസ്പരം പഴിചാരി സിപിഎം-എസ്ഡിപി നേതാക്കൾ

vettuvadival-lപു​തി​യ​തെ​രു(കണ്ണൂർ): പു​തി​യ​തെ​രു​വി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു. ഇ​ന്നു രാ​വി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കാ​ട്ടാ​ന്പ​ള്ളി റോ​ഡി​ൽ പെ​ട്രോ​ൾ പ​ന്പി​ന് പു​റ​കി​ലു​ള്ള വീ​ട്ടി​ൽ ക​യ​റി വാ​ഹ​ന​ത്തി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം വെ​ട്ടു​ക​യാ​യി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പ​ന​ങ്കാ​വ് ശ​ങ്ക​ര​ൻ​ക​ട​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന റ​ഫീ​ക്കി (25) നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ൽ നി​ന്നും പു​തി​യ​തെ​രു​വി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ന്ന​തി​നി​ടെ റ​ഫീ​ക്കി​നെ പു​തി​യ​തെ​രു-​കാ​ട്ടാ​ന്പ​ള്ളി റോ​ഡി​ലെ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം വ​ച്ച് ഒ​രു സം​ഘം വ​ടി​വാ​ളു​ക​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ക​യ​റി റ​ഫീ​ക്കി​നെ പി​ന്നാ​ലെ എ​ത്തി​യ സം​ഘം വ​ടി​വാ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​ഫീ​ക്കി​നെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ എ​സ്ഡി​പി​ഐ  പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് പു​തി​യ​തെ​രു മാ​ർ​ക്ക​റ്റ് പ​ള്ളി ജം​ഗ്ഷ​നി​ൽ ഡി​വൈ​എ​ഫ് -എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നും പു​തി​യ​തെ​രു മു​ക്കി​ലെ പീ​ടി​ക​യി​ലെ ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​ർ​ഷി​ദി​ന് (25) വെ​ട്ടേ​റ്റി​രു​ന്നു. ഇ​യാ​ൾ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് വെ​ട്ടി​യ​തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ സ​ഫ്വാ​ൻ,സാ​ജി​ദ് എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. ഇ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് എ​സ്ഡി​പി​ഐ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ഡി​വൈ​എ​ഫ്ഐ, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Related posts