രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്.
രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും:
1. രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്?
– അപകടാനന്തര രോഗികൾ
– കാൻസർ രോഗികൾ
– ബ്ലഡ് ഡിസോർഡർ രോഗികൾ
– ശസ്ത്രക്രിയ രോഗികൾ
– പ്രീ ടേം കുഞ്ഞുങ്ങൾ
2. ആർക്കാണ് രക്തം ദാനംചെയ്യാൻ കഴിയുക?
– നല്ല ആരോഗ്യമുള്ള വ്യക്തികൾ
– പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ
– ശരീരഭാരം:> 50 കിലോ
– ഹീമോഗ്ലോബിൻ ലെവൽ:
പുരുഷന്മാർക്ക് 12 g/dL
സ്ത്രീകൾക്ക് 12.5 g/dL
3. എപ്രകാരമുള്ള ആളുകൾക്ക് രക്തം
ദാനം ചെയ്യാൻ കഴിയില്ല?
– അസാധാരണമായ രക്തസ്രാവം
– ഹൃദയം, വൃക്ക, കരൾ തകരാറ്
– തൈറോയ്ഡ് ക്രമക്കേടുകൾ
– അപസ്മാരം
– മാനസിക വൈകല്യങ്ങൾ
– ക്ഷയം, കുഷ്ഠം,ആസ്ത്്മ, കാൻസർ
– ഇൻസുലിൻ ആശ്രിത പ്രമേഹം (Type 1 Diabetes Mellites)
– അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദം.
* ഒരു വർഷത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
-ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ്, നായ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം, തുടർച്ചയായ ലോ ഗ്രേഡ് പനി എന്നിവ ബാധിച്ചവർ.
* 6 മാസത്തേക്ക് ഇനി പറയുന്ന വ്യക്തികൾ രക്തദാനത്തിന് പരിഗണിക്കാവുന്നതല്ല:
പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ
ചികിത്സ എന്നിവ ചെയ്തവർ.
- (തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]