ജ​ല​പാ​ത​ക​ള്‍ ഒ​രു​ങ്ങി, അക്ഷരനഗരിയിൽ ഇ​നി ജ​ലോ​ത്സ​വം;ബോ​ട്ട് നി​ര്‍​മാ​ണ​ശാ​ല ഉ​ദ്ഘാ​ട​നം വ്യാഴാഴ്ച

കോ​ട്ട​യം: മീ​ന​ച്ചി​ലാ​ര്‍- മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടു​രാ​ര്‍ പു​ന​ര്‍​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ സം​ര​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യ​ത്തുനി​ന്നു മൂ​ന്ന് ന​ദി​ക​ളു​ടെ​യും അ​നുബ​ന്ധ ജ​ല​പാ​ത​ക​ളെ​ ബ​ന്ധ​പ്പെ​ടു​ത്തി ഉ​ള്‍​നാ​ട​ന്‍ ബോ​ട്ടിം​ഗി​ന് തു​ട​ക്ക​മാ​കും. ന​ദീ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ലാ​ശ​യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത​ഘ​ട്ട​മാ​ണ് ജ​ല​ടൂ​റി​സം പ​ദ്ധ​തി​ക​ള്‍.

ദി​വ​സവും കോ​ടി​മ​ത​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ചു തി​രു​വാ​ര്‍​പ്പി​ലെ വെ​ട്ടി​ക്കാ​ട്ടി​ലും കു​മ​ര​ക​ത്തെ പ​ത്ത്പ്പ​ങ്കി​ലേ​ക്കും സ​ന്ദ​ര്‍​ശ​ക​രെ എ​ത്തി​ക്കും. ഈ ​ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലും വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്സി​ന്‍റെ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. പ്ര​ത്യേ​ക സീ​സ​ണു​ക​ളി​ല്‍ താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ മീ​ന​ച്ചി​ലാ​റ്റി​ലും വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ള്‍​നാ​ട​ന്‍ ബോ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ടി​മ​ത​യി​ല്‍ ആ​രം​ഭി​ക്കു​ന്ന സ​തേ​ണ്‍ ബോ​ട്ട്‌​സ് നി​ര്‍​മാ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​പോ​ര്‍​ട്സ്-​ടൂ​റി​സം ബോ​ട്ടു​ക​ളു​ടെ ആ​ദ്യ വി​ല്പ​ന മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ മു​ന്‍ ഡി​ജി​പി ഹോ​ര്‍​മീ​സ് ത​ര​ക​ന് ന​ല്‍​കി നി​ര്‍​വ​ഹി​ക്കും.

ടൂ​റി​സ​ത്തി​നും സ്‌​പോ​ര്‍​ട്‌​സ് ടൂ​റി​സ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന 2000 ബോ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള യാ​ര്‍​ഡു​ക​ളാ​ണ് ബോ​ട്ട് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, സ​തേ​ണ്‍ ബോ​ട്ടിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബെ​റ്റി കെ. ​കു​ര്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment