ബോ​യിം​ഗ് 787-8 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​നു സം​ഭ​വി​ക്കു​ന്ന ആ​ദ്യ​ത്തെ വ​ലി​യ അ​പ​ക​ടം

2011ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം ബോ​യിം​ഗ് 787-8 ഡ്രീം​ലൈ​ന​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ദ്യ​ത്തെ പ്ര​ധാ​ന ദു​ര​ന്ത​മാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ത്. എ​ങ്കി​ലും 14 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ചെ​റി​യ അ​പ​ക​ട​ങ്ങ​ളും വി​മാ​ന​ത്തി​നു​ണ്ടാ​യി​ട്ടു​ണ്ട്. 2013 ജൂ​ലൈ​യി​ൽ ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന എ​ത്യോ​പ്യ​ൻ എ‍​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 787 വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ച​താ​ണ് ആ​ദ്യ​ത്തെ അ​പ​ക​ടം. എ​മ​ർ​ജ​ൻ​സി ലൊ​ക്കേ​റ്റ​ർ ട്രാ​ൻ​സ്മി​റ്റ​റി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രു​ന്നു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം.

ഇ​തേ വ​ർ​ഷം​ത​ന്നെ ടോ​ക്കി​യോ​യി​ൽ​വ​ച്ചും ബോ​സ്റ്റ​ണി​ൽ ജ​പ്പാ​ൻ വി​മാ​ന​ക്ക​ന്പ​നി​യു​ടെ 787 വി​മാ​ന​ങ്ങ​ളു​ടെ ലി​ഥി​യം ബാ​റ്റ​റി​ക​ൾ അ​മി​ത​മാ​യി ചൂ​ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളി​ലും ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ചി​ലി​യ​ൻ വി​മാ​ന​ക്ക​ന്പ​നി​യാ​യ ലാ​താം എ​യ​ർ​ലൈ​ൻ​സി​ന്‍റെ 787 വി​മാ​നം സി​ഡ്നി​യി​ൽ​നി​ന്ന് ഓ​ക്‌​ല​ൻ​ഡി​ലേ​ക്കു യാ​ത്ര ചെ​യ്യ​വെ ശ​ക്ത​മാ​യി കു​ലു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് 50 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

പാ​രീ​സ് എ​യ​ർ ഷോ ​ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്ത​മെ​ന്ന​ത് ബോ​യിം​ഗി​ന് തി​രി​ച്ച​ടി​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​യ​ർ​ഷോ​ക​ളി​ലൊ​ന്നാ​യ ഈ ​എ​യ​ർ ഷോ​യി​ൽ ബോ​യിം​ഗും അ​വ​രു​ടെ യൂ​റോ​പ്യ​ൻ എ​തി​രാ​ളി​യാ​യ എ​യ​ർ​ബ​സും നൂ​ത​ന മോ​ഡ​ൽ വി​മാ​ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​മാ​ന​ക്ക​ന്പ​നി​ക​ളി​ൽ​നി​ന്ന് ഓ​ർ​ഡ​ർ വാ​ങ്ങി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment