ഇങ്ങനെയൊക്കെ ചെയ്യാമോ? ഭക്ഷണത്തിന്റെ രുചിയും വിലയും സംബന്ധിച്ചു തര്‍ക്കം; യുവാവിന്റെ ദേഹത്ത് ജീവനക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു; വീഡിയോ വൈറലാകുന്നു

മും​ബൈ: ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു. മും​ബൈ​യി​ലെ ഉ​ല്ലാ​സ്ന​ഗ​റി​ലെ ചൈ​നീ​സ് റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യും വി​ല​യും സം​ബ​ന്ധി​ച്ചു ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര​ൻ എ​ണ്ണ ഒ​ഴി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് യു​വാ​വ് ഭ​ക്ഷ​ണ​ശാ​ല​യി​ലെ​ത്തി​യ​ത്. ആ​ദ്യം ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​യെ ചൊ​ല്ലി ഇ​യാ​ൾ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കി​ച്ചു. പി​ന്നീ​ട് ബി​ല്ലി​നെ​ചൊ​ല്ലി​യും ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്കു തി​ള​ച്ച എ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വാ​വി​ന്‍റെ മു​ഖ​ത്താ​ണ് ഏ​റെ പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ത്ത​ൽ​വാ​ഡി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ണ്ടു റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts