ബൂ​സ്റ്റും ഹോ​ർ​ലി​ക്സും ഇ​നി ആ​രോ​ഗ്യ​പാ​നീ​യ​മ​ല്ല! ഫം​ഗ്ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ണ​ൽ ഡ്രി​ങ്ക്സ്; പേ​ര് ന​വീ​ക​രി​ച്ച് ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ

ബൂ​സ്റ്റും ഹോ​ർ​ലി​ക്സും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളെ ആ​രോ​ഗ്യ ഭ​ക്ഷ്യ​പാ​നീ​യം എ​ന്ന ഗ​ണ​ത്തി​ൽ​നി​ന്നു നീ​ക്കി നി​ർ​മാ​താ​ക്ക​ളാ​യ ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ. ഫം​ഗ്ഷ​ണ​ൽ ന്യൂ​ട്രീ​ഷ​ണ​ൽ ഡ്രി​ങ്ക്സ് (എ​ഫ്എ​ൻ​ഡി) എ​ന്നാ​ണ് ഇ​വ​യെ ക​ന്പ​നി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബോ​ണ്‍​വി​റ്റ​യെ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ പാ​നീ​യം (ഹെ​ൽ​ത്ത് ഡ്രി​ങ്ക്സ്) എ​ന്ന വി​ഭാ​ഗ​ത്തി​ൽ​നി​ന്നു നീ​ക്കാ​ൻ ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ൾ​ക്കു കേ​ന്ദ്ര​വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണു ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​റി​ന്‍റെ നീ​ക്കം. പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​കാ​ര്യം ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ സി​ഇ​ഒ റി​തേ​ഷ് തി​വാ​രി സ്ഥി​രീ​ക​രി​ച്ചു.

അ​ഗോ​ള കു​ത്ത​ക​യാ​യ കാ​ഡ്ബ​റി​യു​ടെ കീ​ഴി​ലു​ള്ള മൊ​ണ്ടെ​ലെ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നി​ർ​മി​ക്കു​ന്ന ബോ​ണ്‍​വി​റ്റ​യി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ പ​ഞ്ച​സാ​ര അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്എ​സ്എ​സ് നി​യ​മം 2006 പ്ര​കാ​രം നി​ർ​വ​ചി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ പാ​നീ​യ​ങ്ങ​ളി​ല്ലെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ആ​രോ​ഗ്യ​ക​ര​മാ​യ പാ​നീ​യ​ത്തി​ന്‍റെ ഗ​ണ​ത്തി​ൽ​നി​ന്നു നീ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പാ​ൽ, സെ​റി​യ​ൽ, മാ​ൾ​ട്ട് അ​ടി​സ്ഥാ​ന​മാ​യ പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യെ ഹെ​ൽ​ത്ത് ഡ്രി​ങ്ക്സ്, എ​ന​ർ​ജി ഡ്രി​ങ്ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​റ്റ​ഴി​ക്ക​രു​തെ​ന്ന് ഈ ​മാ​സ​മാ​ദ്യം ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി (എ​ഫ്എ​സ്എ​സ്എ​ഐ) ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​നി​യ​മ​ത്തി​ൽ ഹെ​ൽ​ത്ത് ഡ്രി​ങ്ക്സി​നെ നി​ർ​വ​ചി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച് ഹെ​ൽ​ത്ത് ഡ്രി​ങ്കു​ക​ൾ വെ​റും ഫ്ളേ​വ​ർ ചെ​യ്ത ജ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​നീ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. തെ​റ്റാ​യ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​മെ​ന്നും ആ ​പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നോ തി​രു​ത്താ​നോ വെ​ബ്സൈ​റ്റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment