എൽഡിഎഫിന്‍റെ മുന്നേറ്റം വോട്ടുകച്ചവടം മൂലം?  ബിജെപി വോട്ടുകൾ എൽഡിഎഫിന് വിറ്റുവെന്ന് ജോസ് ടോം

പാലാ: ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. വലിയ തോതിൽ ബിജെപി വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു. ഇത് വോട്ടുകച്ചവടം മൂലമാണ്. രാമപുരത്ത് യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ റൗണ്ടിൽ പിന്നിൽ പോയെങ്കിലും ശുഭപ്രതീക്ഷയുണ്ട്. കെ.എം.മാണിക്ക് പോലും രാമപുരത്ത് വലിയ ലീഡുണ്ടായിരുന്നില്ല. ശേഷിക്കുന്ന റൗണ്ടുകളിൽ എൽഡിഎഫിന്‍റെ ഈ ലീഡ് യുഡിഎഫ് മറികടക്കുമെന്നും ജോസ് ടോം പറഞ്ഞു.

Related posts