പ്രായത്തെ കടത്തിവെട്ടുന്ന ബുദ്ധി! പതിനൊന്നാം വയസില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായി; അഗസ്ത്യ ജെയ്‌സ്‌വാള്‍ എന്ന മിടുക്കനെക്കുറിച്ചറിയാം

agasthya-jaiwalപത്ത് പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ആശങ്ക എത്രമാത്രമാണെന്ന് അതനുഭവിച്ചിട്ടാല്ലത്തവര്‍ക്ക് ചിലപ്പോള്‍ പറഞ്ഞാല്‍ മനസിലാവണമെന്നില്ല. കാരണം ഭൂരിഭാഗം വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും ഒരു ബാലികേറാമലയാണ് ഈ രണ്ടുപരീക്ഷകളും. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെന്ന കടമ്പ 63 ശതമാനം മാര്‍ക്കോടെ വിജയിച്ചു കയറിയിരിക്കുകയാണ് തെലുങ്കനായില്‍ നിന്നുള്ള പതിനൊന്നു വയസ്സുകാരന്‍ അഗസത്യ ജയ്സ്വാള്‍. കൃത്യമായി പറഞ്ഞാല്‍ ഒരു ആറാംക്ലാസുകാരന്‍.

സിവിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളടങ്ങുന്ന പരീക്ഷ 63 ശതമാനം മാര്‍ക്കോടെയാണ് അഗസ്ത്യ വിജയിച്ചത്. ഹൈദരാബാദിലെ യൂസഫ്ഗുഡയിലുള്ള സെന്റ് മേരീസ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഗസ്ത്യ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് സീനിയര്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷ എഴുതിയത്. ഞായറാഴ്ചയാണ് പരീക്ഷാ ഫലം പുറത്തുവന്നത്. തന്നേക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷ എഴുതിയാണ് അഗസ്ത്യ ഈ മികച്ച വിജയം നേടി ബിരുദ പഠനത്തിന് അര്‍ഹത നേടിയിരിക്കുന്നത്. ബിരുദത്തിന് കൊമേഴ്സ് പ്രധാന വിഷയമായി തെരഞ്ഞെടുത്ത് പഠിക്കണമെന്നാണ് അഗസ്ത്യയുടെ നിലവിലെ ആഗ്രഹം. പൂര്‍ണ പിന്തുണയുമായി അഡ്വക്കേറ്റ് കൂടിയായ അഗസ്ത്യയുടെ പിതാവ് അശ്വനി കുമാറും കുടുംബവും കൂടെയുണ്ട്.

agasthya-jaiwal-family

എന്നാല്‍, ഡോക്ടറാവുകയെന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും അഗസ്ത്യ പറയുന്നു. മൂന്നുവര്‍ഷത്തെ ബിരുദ പഠനത്തിനുശേഷം വീണ്ടും സയന്‍സില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുകയും പിന്നീട് എംബിബിഎസ് പരീക്ഷ പാസാവുകയുമാണ് തന്റെ ലക്ഷ്യമെന്ന് അഗസ്ത്യ പറഞ്ഞു. അഗസ്ത്യ മാത്രമല്ല, ചേച്ചി നൈനയും പഠനത്തില്‍ അഗസ്ത്യയെ പോലെ  മിടുമിടുക്കിയാണ്. പതിനേഴാം വയസില്‍ പിഎച്ച്ഡിക്ക് എന്റോള്‍ ചെയ്തിരിക്കുകയാണ് നൈന. എട്ടാം വയസില്‍ പത്താം ക്ലാസും പതിമൂന്നാം വയസില്‍ ജേണലിസത്തില്‍ ബിരുദവും നൈന നേടിയിട്ടുണ്ട്.  ഇന്റര്‍നാഷനല്‍ ടേബിള്‍ ടെന്നീസ് പ്ലെയെര്‍ കൂടിയാണ് നൈന.

Related posts