എന്റെ കുഞ്ഞ് ചെകുത്താന്റെ സന്തതിയല്ല, അവന്‍ ദൈവത്തിന്റെ സന്തതിയാണെന്ന് എനിക്ക് തെളിയിക്കണം! ലോകത്തെ ഏറ്റവും വലിയ കൈപ്പത്തിയുടെ ഉടമയായ എട്ടുവയസുകാരനെക്കുറിച്ച് പിതാവ് പറഞ്ഞത്

1492510386654ജാര്‍ഖണ്ഡിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഖാലിം മുഹമ്മദ് എന്ന കുട്ടിയെകണ്ട് അവന്റെ മാതാപിതാക്കള്‍ക്ക് ആദ്യം ഞെട്ടലാണുണ്ടായത്. കാരണം ജനിക്കുമ്പോള്‍ തന്നെ മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് അവന്റെ കൈകള്‍ക്ക് അസാധാരണ വലുപ്പം ഉണ്ടായിരുന്നു. അവന്റെ വളര്‍ച്ചയ്ക്കൊപ്പം കൈകളും വളര്‍ന്നു. ഇപ്പോള്‍ എട്ടു വയസ്സുള്ള ഖാലിമിന്റെ കൈകള്‍ക്ക് ഭീമാകാരമായ വലുപ്പമാണ് ഉള്ളത്. ഇതോടെ ഗ്രാമീണര്‍ അവനെ ‘ചെകുത്താന്റെ സന്തതി’ എന്ന ഇരട്ടപ്പേരില്‍ വിളിക്കാന്‍ തുടങ്ങി. ‘അയല്‍വാസികളും കുടുംബക്കാരുമെല്ലാം ശാപം കിട്ടിയ കുട്ടിയായിട്ടാണ് അവനെ കാണുന്നത്. സ്‌കൂളില്‍ ചേര്‍ക്കാന്‍ പോലും അധികൃതര്‍ സമ്മതിച്ചില്ല. മറ്റു കുട്ടികള്‍ അവനെ കണ്ടാല്‍ ഭയപ്പെടും എന്നാണ് അധ്യാപകര്‍ അതിനുള്ള കാരണമായി പറഞ്ഞത്.ഖാലിമിന്റെ പിതാവ് പറയുന്നു.

1492510507783

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമാണിത്. അവന്റെ കൈകള്‍ക്ക് എട്ടു കിലോയോളം ഭാരം വരും. കുട്ടിക്കാലം വലിയ പ്രശ്‌നമൊന്നും സൃഷ്ടിച്ചില്ലെങ്കിലും, വളരും തോറും ഖാലിമിന്  ബുദ്ധിമുട്ടുകള്‍ കൂടിവന്നു. കുളിക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനുപുറമെ കുടുംബത്തിലെ ദാരിദ്ര്യവും. ഇതിനിടെ ഖാലിമിന്റെ കഥ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. തത്ഫലമായി സൗത്ത് ഇന്ത്യയിലെ പ്രഗത്ഭനായ ഡോക്ടര്‍ രാജ സബാപതി സൗജന്യമായി ഖാലിമിന്റെ ചികിത്സ ഏറ്റെടുത്തു. ഇപ്പോള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലില്‍, ഡോക്ടര്‍ സബാപതിയുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ സര്‍ജന്മാരുടെ ഒരു ടീമാണ് ഖാലിമിനെ ചികിത്സിക്കുന്നത്.

1492510515965

ചികിത്സയുടെ ഫലമായി ഖാലിമിന്റെ രോഗാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൈ പൂര്‍ണ്ണ രൂപത്തിലാക്കാന്‍ ഇനിയും തുടര്‍ സര്‍ജറികള്‍ വേണ്ടിവരും. ചികിത്സയ്ക്കായി ജാര്‍ഖണ്ഡില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വന്നുപോവുകയാണ് ഇവര്‍.. മകന്റെ കൈകള്‍ സാധാരണ രൂപത്തിലാകാന്‍ എന്തു ത്യാഗത്തിനും ഇവര്‍ തയാറാണ്. എന്നാല്‍ ഖാലിമിനെ ചികിത്സിച്ചതുകൊണ്ട് ഫലമൊന്നുമില്ലെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും അഭിപ്രായം. ഇപ്പോഴും അവനൊരു ശാപം കിട്ടിയ കുട്ടിയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇവരുടെ കുത്തുവാക്കുകള്‍ കേട്ട് മനസ്സ് മടുത്ത പിതാവ് ഷമീം പറയുന്നതിങ്ങനെ. ‘എന്റെ മകന്‍ ചെകുത്താന്റെ സന്തതിയല്ല! എല്ലാവരുടെയും ധാരണകളെ തെറ്റിച്ച് അവന്‍ ദൈവത്തിന്റെ കുട്ടിയാണെന്ന് തെളിയിക്കണം. അങ്ങനെയൊരു ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍.’

1492510520912

Related posts