ദിലീപിനോട് ബഹുമാനമെന്ന് ന​വ്യ​ നാ​യർ

ന​ട​ൻ ദി​ലീ​പി​നോ​ട് ത​നി​ക്ക് ബ​ഹു​മാ​ന​മാ​ണ് ഉ​ള്ള​തെ​ന്ന് ന​ടി ന​വ്യ നാ​യ​ർ. ഇ​ഷ്ടം എ​ന്ന സി​നി​മ​യി​ൽ ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യാ​ണ് ന​വ്യ സി​നി​മാ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ഷ്ടം സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലു​ണ്ടാ​യ ഒ​രു അ​നു​ഭ​വം ന​വ്യ നാ​യ​ർ അ​ടു​ത്തി​ടെ ഒ​രു സ്വ​കാ​ര്യ മാ​സി​ക​യ്ക്കു​വേ​ണ്ടി പ​ങ്കു​വ​ച്ചു.
ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ്. ഇ​ഷ്ട​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ഒ​രു സം​ഭ​വ​മു​ണ്ടാ​യി.

അ​ന്ന് ഒ​രു സി​നി​മാ മാ​സി​ക​യ്ക്ക് വേ​ണ്ടി അ​വി​ടെ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് ദി​ലീ​പേ​ട്ട​ൻ എ​ന്‍റെ തോ​ള​ത്ത് കൈ​വ​ച്ചു, പ​ട​പ​ടാ​ന്ന് എ​ന്‍റെ നെ​ഞ്ചി​ടി​ക്കാ​ൻ തു​ട​ങ്ങി. ആ​ദ്യ​മാ​യി​ട്ടാണ് പു​റ​ത്തു​ള്ളൊ​രാ​ൾ എ​ന്നെ തൊ​ടു​ന്ന​ത്. നാ​ട്ടി​ൻ​പു​റ​ത്തൊ​ക്കെ വ​ള​ർ​ന്ന ആ ​പ്രാ​യ​ത്തി​ലു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി ഭ​യ​ങ്ക​ര​മാ​യി പ​രി​ഭ്ര​മി​ച്ചു​പോ​കു​ന്ന നി​മി​ഷ​മാ​ണ​ത്. എ​ന്‍റെ നെ​ഞ്ചി​ടി​പ്പി​ന്‍റെ ശ​ബ്ദം തോ​ള​ത്ത് കൈ​വ​ച്ചി​രി​ക്കു​ന്ന ആ ​മ​നു​ഷ്യ​ൻ തി​രി​ച്ച​റി​ഞ്ഞെ​ന്ന് തോ​ന്നു​ന്നു.

ദി​ലീ​പേ​ട്ട​ൻ പ​റ​ഞ്ഞു, മോ​ള് പേ​ടി​ക്കേ​ണ്ട കേ​ട്ടോ. ഞ​ങ്ങ​ൾ ഒ​ന്നും ചെ​യ്യി​ല്ല. ന​മ്മ​ൾ എ​ല്ലാ​വ​രും ഇ​നി ഒ​ന്നാ​യി​ട്ട് വ​ർ​ക്ക് ചെ​യ്യാ​ൻ പോ​വു​ക​യാ​ണ്. ആ ​വാ​ക്കു​ക​ളി​ലു​ള്ള പ​രി​ഗ​ണ​ന​യും പി​ന്തു​ണ​യും എ​നി​ക്കൊ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല-​ന​വ്യ പ​റ​യു​ന്നു.

ഇ​ഷ്ട​ത്തി​ന് വേ​ണ്ടി സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ എ​ന്‍റെ ഫോ​ട്ടോ ക​ണ്ട് സ്ക്രീ​ൻ ടെ​സ്റ്റ് ചെ​യ്യാ​നാ​യി വി​ളി​ച്ചു. ഞാ​ൻ അ​വ​ത​രി​പ്പി​ച്ച മോ​ണോ ആ​ക്ട് അ​വ​ർ വീ​ഡി​യോ​യി​ലെ​ടു​ത്തു. പി​ന്നീ​ട് അ​ത് ദി​ലീ​പേ​ട്ട​ന് അ​യ​ച്ചു​കൊ​ടു​ത്തു. ദി​ലീ​പേ​ട്ട​നും മ​ഞ്ജു​ച്ചേ​ച്ചി​യും ഇ​രു​ന്ന് വീ​ഡി​യോ ക​ണ്ടാ​ണ് എ​ന്നെ സെ​ല​ക്ട് ചെ​യ്തതെന്നും ന​വ്യ പ​റ​ഞ്ഞു.

Related posts