വിവാഹ മുഹൂർത്തം കാത്തിരിക്കേ എത്തിയത് മരണം; ജോജോയെ തനിച്ചാക്കി വയറ്റ് യാത്രയായി; ആരാധകരെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയത് മുപ്പത്തിയാറാം വയസിൽ

 

ഡ​ബ്ല്യൂ​ഡ​ബ്ല്യൂ​ഇ താ​രം ബ്രേ ​വ​യ​റ്റ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ചു. മൂ​ന്ന് ത​വ​ണ ഡ​ബ്ല്യൂ​ഡ​ബ്ല്യൂ​ഇ ലോ​ക ചാ​മ്പ്യ​നാ​യ അ​ദ്ദേ​ഹം ജ​നു​വ​രി​യി​ല്‍ മൗ​ണ്ട​ന്‍ ഡ്യൂ ​പി​ച്ച് ബ്ലാ​ക്ക് മാ​ച്ചി​ല്‍ എ​ല്‍​എ നൈ​റ്റി​നെ​തി​രെ വി​ജ​യി​ച്ച​തി​ന് ശേ​ഷം പിന്നീട് മ​ത്സ​രി​ച്ചി​ട്ട​ല്ല.

ബ്രേ ​വ​യ​റ്റി​ന്‍റെ യ​ഥാ​ര്‍​ഥ പേ​ര് വി​ന്‍​ഡം റൂ​ത്ത​ന്‍​ഡ എ​ന്നാ​ണ്. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്രകാരം മ​ട​ങ്ങി​വ​രാ​ന്‍ അ​നു​മ​തി ല​ഭി​ച്ച​തി​ന് ശേ​ഷം താ​ന്‍ ഒ​രു തി​രി​ച്ചു​വ​ര​വിനായി ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് വ​യ​റ്റ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഗു​സ്തി​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ അ​വ​സ്ഥ​യു​ടെ കാ​ര്യ​ത്തി​ല്‍ ഡ​ബ്ല്യൂ​ഡ​ബ്ല്യൂ​ഇ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു.

പാതിവഴിയിൽ തന്‍റെ പ്രിയതമയെ ഉപേക്ഷിച്ചാണ് ബ്രേ വയറ്റ് യാത്രയായത്. ഗു​സ്തി​ക്കാ​രി​യാ​യ ജോ​ജോ ഓ​ഫ​ര്‍​മാ​നാ​ണ് വ​യ​റ്റി​ന്‍റെ പ്ര​തി​ശ്രു​ധ വ​ധു. മു​ന്‍ ബേ​സ്‌​ബോ​ള്‍ താ​രം ജോ​സ് ഓ​ഫ​ര്‍​മാന്‍റെ മ​ക​ളാ​ണ് ജോ​ജോ. ഇരുവരും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് ബ്രേ വയറ്റിന്‍റെ വിയോഗം.

​ഇ​രു​വ​രുടെ വി​വാ​ഹ നി​ശ്ച​യത്തെക്കുറിച്ച് ജോജോ തന്നെയാണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂടെ വെളിപ്പെടുത്തിയത്. 2017ലാ​ണ് ആ​ദ്യ ഭാ​ര്യ സാ​മ​ന്ത റൊ​ട്ടു​ണ്ട​യു​മാ​യി ബ്രേ ​വ​യ​റ്റ് വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​ത്. ഈ ബന്ധത്തിൽ രണ്ട് പെ​ണ്‍​മ​ക്ക​ളാണ് ഉള്ളത്. ബ്രേ ​വ​യ​റ്റി​നും ജോ​ജോയ്ക്കും ര​ണ്ട് കു​ട്ടി​കളുമുണ്ട്.

 

 

Related posts

Leave a Comment