പാ​ല​ത്തി​ൽ നി​ന്ന് ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു; ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന യു​വാ​വാ​ണ് കാ​യ​ലി​ൽ ചാ​ടി​യ​ത്

തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് വാ​ക്ക​യി​ല്‍ പാ​ല​ത്തി​ല്‍​നി​ന്നു ചാ​ടി​യ അ​ച്ഛ​നെ​യും മ​ക​നെ​യും പോ​ലീ​സ് ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. എ​ട്ടു വ​യ​സു​ള്ള മ​ക​നെ​യു​മെ​ടു​ത്ത് ഒ​രാ​ള്‍ കാ​യ​ലി​ല്‍ ചാ​ടി​യെ​ന്ന​റി​ഞ്ഞ് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ന​ടു​ക്കാ​യ​ലി​ലേ​ക്ക് കു​ട്ടി​യു​മാ​യി നീ​ന്തു​ന്ന​യാ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങാ​തെ ഇ​യാ​ള്‍ ന​ടു​ക്കാ​യ​ലി​ലേ​ക്ക് നീ​ങ്ങി. തു​ട​ര്‍​ന്ന് ജീ​വ​ന്‍ പ​ണ​യം​വ​ച്ച് കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്രൊ​ബേ​ഷ​ന്‍ എ​സ്ഐ ​അ​ന്‍​വ​ര്‍ സാ​ദീ​ഖ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്, ര​ഞ്ജി​ത് എ​ന്നി​വ​ര്‍ കാ​യ​ലി​ലേ​ക്ക് ചാ​ടി അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

വ​ല്ലേ​ത്തോ​ട് ഭാ​ഗ​ത്തു​ള്ള യു​വാ​വാ​ണ് കു​ട്ടി​യു​മാ​യി കാ​യ​ലി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. എ​ട്ട് മാ​സ​ത്തോ​ള​മാ​യി യു​വാ​വു​മാ​യി പി​ണ​ങ്ങി ഭാ​ര്യ കു​ട്ടി​യു​മാ​യി പ​ള്ളി​ത്തോ​ടു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി കു​ട്ടി​യെ അ​മ്മ​യ്ക്ക് കൈ​മാ​റി.

Related posts

Leave a Comment