കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടത്തിന്‍റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം.
രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടം ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം.
കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണിത്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഞായറാഴ്ച രാത്രി സീലിംഗ് അടര്‍ന്നുവീണത്.
