അ​ധോ​ലോ​ക​സം​ഘം വ​ധി​ച്ചേ​ക്കു​മെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സു​നി​ല്‍ ഷെ​ട്ടി

 

മും​ബൈ: നാ​യ​ക​നാ​യി തി​ള​ങ്ങി​യി​രു​ന്ന 1990ക​ളി​ൽ ത​നി​ക്ക് ബോം​ബെ അ​ധോ​ലോ​ക​ത്തി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു വെ​ളി​പ്പെ​ടു​ത്തി സു​നി​ല്‍ ഷെ​ട്ടി.

അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്നും ചി​ല​പ്പോ​ള്‍ വ​ധി​ക്കാ​ന്‍ പോ​ലും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ക്കാ​ല​ത്ത് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നെ​ന്നും സു​നി​ല്‍ ഷെ​ട്ടി പ​റ​യു​ന്നു.

അ​ടു​ത്തി​ടെ ബാ​ര്‍​ബ​ര്‍​ഷാ​പ്പ് വി​ത്ത് ശാ​ന്ത​നു എ​ന്ന പോ​ഡ്‌​കാ​സ്റ്റി​ലാ​ണ് മും​ബൈ അ​ധോ​ലോ​ക​ത്തി​ൽ നി​ന്ന് ത​നി​ക്ക് ല​ഭി​ച്ച ഭീ​ഷ​ണി ഫോ​ൺ കോ​ളു​ക​ളെ കു​റി​ച്ച് താ​രം സം​സാ​രി​ച്ച​ത്. അ​ന്ന് മും​ബൈ അ​ധോ​ലോ​കം വ​ള​രെ ശ​ക്ത​മാ​യി​രു​ന്നു.

അ​വ​രു​ടെ സാ​ന്നി​ധ്യം എ​ല്ലാ രം​ഗ​ത്തും ഉ​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ ഫോ​ണ്‍ വ​ഴി പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തും. അ​ത് ചെ​യ്യ​ണം, ഇ​ത് ചെ​യ്യ​ണം എ​ന്ന് നി​ര്‍​ദേ​ശി​ക്കും. എ​ന്നാ​ല്‍ ഞാ​ന്‍ അ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ളെ അ​വ​ഗ​ണി​ക്കും. അ​വ​ര്‍​ക്കെ​തി​രേ ഫോ​ണി​ല്‍ ത​ര്‍​ക്കി​ക്കും.

അ​വ​രോ​ടു പ​രു​ഷ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​വ​ർ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്നും പോ​ലീ​സ് എ​ന്നോ​ട് നി​ര​ന്ത​രം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ൾ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും സു​നി​ല്‍ ഷെ​ട്ടി വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment