അടി മക്കളേ ലൈക്ക് ! തന്റെ കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം നടത്തി ‘മൊഞ്ചത്തിപ്പെണ്ണ്’

സ്വന്തം കല്യാണത്തിന് ഉടല്‍ നിറയെ സ്വര്‍ണമണിഞ്ഞു നില്‍ക്കുന്നത് ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ അങ്ങനെ അണിയാന്‍ കരുതി വെച്ചിരുന്ന സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം കൂടി നടത്തണമെങ്കില്‍ ഒരു വലിയ മനസു വേണം.

തന്റെ കല്യാണത്തിനു കരുതിവച്ച പൊന്നുകൊണ്ട് സമപ്രായക്കാരായ ആറു പെണ്‍കുട്ടികളുടെ കല്യാണം നടത്തിക്കൊടുത്ത മൊഞ്ചത്തിപ്പെണ്ണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്.

സൈറ മൊയ്‌നു എന്ന പാലക്കാട് വല്ലപ്പുഴക്കാരി വാപ്പയെ സ്‌നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്. കല്യാണ പ്രായമായ അപ്പോള്‍ അവള്‍ പറഞ്ഞ ഈ മോഹം വാപ്പ സൈനുദീന് വല്ലാതെ ബോധിച്ചു.

അങ്ങനെ കോവിഡ് കാലത്ത് നന്മകൊണ്ട് പന്തലിട്ട ആ കുടുംബം മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. ഒരുപാട് പേര്‍ക്ക് മാതൃകയാവുന്ന കോവിഡ് കാലത്തെ ഈ വലിയ കല്യാണം. മകളുടെ ആഗ്രഹം ബിസിനസുകാരനായ ഉപ്പയ്ക്ക് പുതിയ വെളിച്ചം കൂടിയായിരുന്നു.

അവള്‍ക്ക് വാപ്പയുടെ ഒരു തരി പൊന്നു പോലും വേണ്ട. അത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നല്‍കണം. അവളുടെ കല്യാണം നടക്കുന്ന പന്തലില്‍ തന്നെ ആ പെണ്‍കുട്ടികളുടെ കല്യാണവും നടത്തണം.

മകള്‍ സൈറയുടെ ഈ ആഗ്രഹം കോവിഡ് പ്രതിസന്ധിയില്‍ ചെയ്യാന്‍ പറ്റിയ വലിയ കാര്യമായി ഈ കുടുംബത്തിന് തോന്നി. അവളുടെ ആഗ്രഹം നടപ്പിലാക്കാന്‍ നാട്ടില്‍ പലയിടത്തും അന്വേഷിച്ചു.

കോവിഡ് ദുരന്തത്തില്‍ പണത്തിന് കുറവുകൊണ്ട് കല്യാണം പ്രതിസന്ധിയില്‍ ആയിപ്പോയ കുടുംബങ്ങളെ കണ്ടെത്താന്‍. ആ അന്വേഷണം ഒടുവില്‍ അന്വേഷണം ആറു കുടുംബങ്ങളില്‍ ചെന്നുനിന്നു.

കോവിഡ് പ്രതിസന്ധിയും ഉയര്‍ന്ന സ്വര്‍ണവിലയും ഈ കുടുംബങ്ങളുടെ നെഞ്ചില്‍ തീവാരി ഇട്ടിരുന്ന സമയത്താണ് മകളുടെ ആഗ്രഹത്തിനു പിന്നാലെ പുറപ്പെട്ട മൊയിനുദ്ദീന്‍ ഇവരുടെ മുന്നിലെത്തുന്നത്.

മകളുടെ മോഹം അറിയിച്ചതോടെ ആറു കുടുംബങ്ങള്‍ക്കും അവരെ വിവാഹം ചെയ്യാനിരുന്ന യുവാക്കള്‍ക്കും പൂര്‍ണ സമ്മതം. ഇതോടെ കല്യാണത്തിനുള്ള ഒരുക്കമായി. ഓരോ പെണ്‍കുട്ടിക്കും എട്ടര പവന്‍ സ്വര്‍ണം വീതം നല്‍കി. അപ്പോഴും മകള്‍ക്ക് ഒരു തരി പൊന്നു പോലും ഈ അച്ഛന്‍ കൊടുത്തില്ല. പകരം അവരുടെ ആഗ്രഹം നിറവേറ്റുന്നത് കണ്ട് ഉള്ളില്‍ സന്തോഷിച്ചു.

വല്ലപ്പുഴയിലെ മൊയ്‌നുദിന്‍ സെയ്ഫുദിന്‍-നിസ ദമ്പതികളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവളാണ് സല്‍മ. ബിസിനസുകാരനായ മുഹ്‌സിന്‍ ആണ് സല്‍മയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മാസമായിരുന്നു സ്‌നേഹവും കരുതലും കൊണ്ട് ആഡംബരമായ ഈ വിവാഹം നടന്നത്.

കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് വീടും വച്ചു നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മൊയ്‌നുദ്ദീന്‍. ഇപ്പോള്‍ നിരവധി പേരാണ് ഈ പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തു വരുന്നത്. ഇത്തരക്കാരെയാണ് ഈ സമൂഹത്തിന് ആവശ്യമെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറയുകയും ചെയ്യുന്നു.

Related posts

Leave a Comment