അടി മക്കളേ ലൈക്ക് ! തന്റെ കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം നടത്തി ‘മൊഞ്ചത്തിപ്പെണ്ണ്’

സ്വന്തം കല്യാണത്തിന് ഉടല്‍ നിറയെ സ്വര്‍ണമണിഞ്ഞു നില്‍ക്കുന്നത് ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ അങ്ങനെ അണിയാന്‍ കരുതി വെച്ചിരുന്ന സ്വര്‍ണം കൊണ്ട് ആറുപേരുടെ കല്യാണം കൂടി നടത്തണമെങ്കില്‍ ഒരു വലിയ മനസു വേണം. തന്റെ കല്യാണത്തിനു കരുതിവച്ച പൊന്നുകൊണ്ട് സമപ്രായക്കാരായ ആറു പെണ്‍കുട്ടികളുടെ കല്യാണം നടത്തിക്കൊടുത്ത മൊഞ്ചത്തിപ്പെണ്ണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. സൈറ മൊയ്‌നു എന്ന പാലക്കാട് വല്ലപ്പുഴക്കാരി വാപ്പയെ സ്‌നേഹത്തോടെ കാക്കച്ചി എന്നാണ് വിളിക്കുന്നത്. കല്യാണ പ്രായമായ അപ്പോള്‍ അവള്‍ പറഞ്ഞ ഈ മോഹം വാപ്പ സൈനുദീന് വല്ലാതെ ബോധിച്ചു. അങ്ങനെ കോവിഡ് കാലത്ത് നന്മകൊണ്ട് പന്തലിട്ട ആ കുടുംബം മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. ഒരുപാട് പേര്‍ക്ക് മാതൃകയാവുന്ന കോവിഡ് കാലത്തെ ഈ വലിയ കല്യാണം. മകളുടെ ആഗ്രഹം ബിസിനസുകാരനായ ഉപ്പയ്ക്ക് പുതിയ വെളിച്ചം കൂടിയായിരുന്നു. അവള്‍ക്ക് വാപ്പയുടെ ഒരു തരി പൊന്നു…

Read More

‘ആദ്യരാത്രി’യില്‍ വധുവിന്റെ വേഷം അണിഞ്ഞപ്പോള്‍ എന്റെ ഭാരം 45 കിലോയില്‍ നിന്ന് 60 കിലോയായി ! പിന്നെ ചൊറിച്ചിലും; വിവാഹവേദിയില്‍ വധുവിന്റെ കാര്യം കഷ്ടമെന്ന് അനശ്വര രാജന്‍

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങളാണ് അനശ്വരയുടേതായി പിന്നീട് പുറത്തു വന്നത്. ബിജു മേനോന്‍ നായകനായി എത്തിയ ‘ആദ്യരാത്രി’ എന്ന ചിത്രത്തില്‍ നവവധുവിന്റെ വേഷമിട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍. 15 കിലോ ഭാരം വരുന്ന സാരിയും ആഭരണങ്ങളുമാണ് അന്ന് ഞാന്‍ അണിഞ്ഞത്, വധു എങ്ങനെയാണ് ഇതൊക്കെ അണിഞ്ഞ് പുഞ്ചിരിയോടെ നില്‍ക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനശ്വരയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ… ‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങാറുണ്ടായിരുന്നു. വിവാഹത്തിന് ഞാന്‍ എങ്ങനെ അണിഞ്ഞ് ഒരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓര്‍ക്കാറുണ്ട്. അത് എനിക്ക് സിനിമയില്‍ സാധിച്ചു. ഇതൊരു രസകരമായ കാര്യമല്ലേ.…

Read More

ശസ്ത്രക്രിയയ്ക്കായി യുവതിയുടെ വയര്‍ കീറിയ ഡോക്ടര്‍മാരുടെ കണ്ണു മഞ്ഞളിച്ചു ! വയറ്റില്‍ കണ്ടത് ഒന്നരക്കിലോ ആഭരണങ്ങളും നാണയങ്ങളും; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ കണ്ണു മഞ്ഞളിച്ചു പോയി. കാരണം വയറ്റില്‍ കണ്ടെത്തിയത് നിന്നും ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളുമാണ്. പശ്ചിമ ബംഗാളിലെ ഭിര്‍ബും ജില്ലയിലാണ് സംഭവം. മാനസീക അസ്വാസ്യമുള്ള സ്ത്രീയുടെ വയറ്റില്‍ ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയത്. വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതാകുന്നത് ശ്രദ്ധയില്‍പെട്ട യുവതിയുടെ അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനെക്കുറിച്ച് യുവതിയോട് ചോദിച്ചാല്‍ ഉത്തരം നല്‍കാതെ കരയുകയാണ് പതിവ്. തുടര്‍ന്നും യുവതിയെ നിരീക്ഷിച്ചിരുന്നു. പിന്നീട്, തന്റെ മാനസിക അസ്വാസ്ഥ്യമുള്ള മകള്‍ ഭക്ഷണം തട്ടിത്തെറിപ്പിക്കുകയും പതിവാക്കി. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവതി ആഭരണങ്ങള്‍ വിഴുങ്ങിയതായി കണ്ടെത്തിയത്. സഹോദരന്റെ കടയില്‍ നിന്നുമാണ് നാണയങ്ങള്‍ ലഭിച്ചത്. മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം, വാച്ച് അടക്കമുള്ള ആഭരണങ്ങളാണ് 26കാരിയായ യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്. അഞ്ച് രൂപയുടേയും പത്ത് രൂപയുടേയും നാണയങ്ങളാണ് വയറ്റില്‍ നിന്നും അധികമായി…

Read More

ബസില്‍ യാത്ര ചെയ്യുമ്പോള്‍ യുവതിയുടെ കാലില്‍ നിന്ന് ഊരിവീണ പാദസരം കിട്ടിയത് മറ്റൊരു യുവതിയ്ക്ക് ! അവര്‍ അത് കണ്ടക്ടറെ ഏല്‍പ്പിച്ചു; അടുത്തദിവസം പാദസരം തേടി ഉടമയെത്തിയപ്പോള്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടത് 4000 രൂപ

തിരുവനന്തപുരം: പേരുദോഷമൊഴിഞ്ഞുള്ള നാളുകള്‍ കെഎസ്ആര്‍ടിസിയ്ക്ക് അന്യമാണ്. കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് കൈമാറിയപ്പോള്‍ കെഎസ്ആര്‍ടിസി ഈടാക്കിയത് 4000 രൂപ. ഒരു ദിവസമാണ് കെഎസ്ആര്‍ടിസി. ഡിപ്പോയില്‍ പാദസരം സൂക്ഷിച്ചത്. സ്വര്‍ണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവര്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചത് മ്യൂസിയം പൊലീസും. നഷ്ടമായ മുതല്‍ തിരികെ വാങ്ങാന്‍ ഓടിയെത്തിയപ്പോള്‍ നോട്ടക്കൂലി കേട്ടു ഞെട്ടി. സിവില്‍സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തലസ്ഥാനത്ത് എത്തിയ കോതമംഗലം സ്വദേശിനിയാണ് കെഎസ്ആര്‍ടിസിയുടെ നോട്ടക്കൂലിയില്‍ വലഞ്ഞത്. കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സര്‍വീസ് ചാര്‍ജ് വാങ്ങണമെന്നാണ് കെഎസ്ആര്‍ടിസി നിയമം. അതു പ്രകാരം ഒന്നര പവന് 40,000 രൂപ വില വരും. അതുകൊണ്ട് നോട്ടക്കൂലി 4000 രൂപ ഈടാക്കി. അങ്ങനെ പണം കൊടുത്ത് സ്വന്തം മുതല്‍ ഏറ്റുവാങ്ങി. കണിയാപുരം ഡിപ്പോയിലെ ബസില്‍ യാത്രചെയ്യുമ്പോഴാണ് വിദ്യാര്‍ത്ഥിനിയുടെ…

Read More

കള്ളന്‍ കപ്പലില്‍ തന്നെ ! കുളിക്കാന്‍ പോയപ്പോള്‍ ഊരി വച്ച സ്വര്‍ണം കുളി കഴിഞ്ഞെത്തിയപ്പോള്‍ കാണാനില്ല; കോട്ടയത്തു നടന്ന സംഭവം ഇങ്ങനെ…

കോട്ടയം: സ്വര്‍ണാഭരണങ്ങള്‍ ഊരിവച്ച ശേഷം കുളിക്കാന്‍ പോയ വീട്ടമ്മ കുളി കഴിഞ്ഞെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാനില്ല. പോലീസിന്റെ അന്വേഷണത്തില്‍ പ്രതി വീട്ടമ്മയുടെ മകനാണെന്നു മനസ്സിലായതിനെത്തുടര്‍ന്ന് അയാളെ അറസ്റ്റു ചെയ്തു. അയര്‍ക്കുന്നം സ്വദേശി ആല്‍ബിനെ (21)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനി രാത്രിയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ മാതാവ് വളയും മോതിരവും ഊരി വച്ചു വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയിരുന്നു. കുളി കഴിഞ്ഞെത്തിയ വീട്ടമ്മ നോക്കുമ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വീടിന്റെ മുന്‍ വരാന്തയില്‍ ഇതേ സമയം മകന്‍ ഇരിപ്പുണ്ടായിരുന്നു. പിറ്റേ ദിവസം ചെന്നൈയിലേക്കു പഠിക്കാന്‍ പോയെന്ന് വീട്ടുകാര്‍ പറഞ്ഞ മകന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പൊലീസ് രഹസ്യാന്വേഷണം നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി. തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ…

Read More

ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറി; തിരികെയിറങ്ങിയപ്പോള്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണം കൂടി ഇങ്ങു കൊണ്ടു പോന്നു; അയല്‍പക്കത്തെ വീട്ടില്‍ ദമ്പതികള്‍ നടത്തിയ മോഷണം ഇങ്ങനെ…

പറവൂര്‍: ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറുകയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. മന്നം പാറപ്പുറം ആലുംപറമ്പ് ഇക്ബാല്‍ (33), ഭാര്യ ഡൗസില (26) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മന്നം പാറപ്പുറം രായംവീട്ടില്‍ അന്‍സിലിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 26ന് ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഇക്ബാലിന്റെ നിര്‍ദേശപ്രകാരം ഡൗസില വീട്ടില്‍ കയറി സ്വര്‍ണം എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്‍സിലിന്റെ ജ്യേഷ്ഠന്‍ അന്‍സാര്‍ നല്‍കിയ പരാതിയില്‍ അന്നുതന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരിയിലാണ് സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്നത്. എട്ട് വളകള്‍, ഒരു അരഞ്ഞാണം, മൂന്ന് ജോഡി കമ്മല്‍, രണ്ട് കൈച്ചെയിന്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. എന്നാല്‍, വിലപിടിപ്പുള്ള മഹര്‍ (വിവാഹ സമ്മാനം) കവര്‍ന്നിരുന്നില്ല. ഇത് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. പിന്നീട്…

Read More