പഠനത്തിന് പണമില്ല ! ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ ഓണ്‍ലൈനിലൂടെ സ്വന്തം ശരീരം വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു; പ്രമുഖ സൈറ്റില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നത് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോകളും വീഡിയോകളും…

കോറോണ ലോകത്തിന്റെ തന്നെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ആളുകളുടെ ജീവിതം തന്നെ ഈ മഹാമാരി മൂലം മാറിമറിഞ്ഞിരിക്കുകയാണ്.

വിദ്യാലയങ്ങളെല്ലാം പൂട്ടിക്കിടക്കുകയാണ് ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍ കൂടിയാണെങ്കിലും ഫീസ് നല്‍കണമെന്നുള്ളത് ഒരു വസ്തുതയാണ്. എന്തെങ്കിലും ജോലി ചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നവരെ കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ നഷ്ടമായതോടെ പലരുടെയും പഠനം മുടങ്ങുകയും ചെയ്തു.

ബ്രിട്ടനിലെ വിദ്യാര്‍ഥികളില്‍ പലരും ഇത്തരത്തില്‍ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനം മുമ്പോട്ടു കൊണ്ടു പോകുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ജോലി ഇല്ലാതായതോടെ വിദ്യാര്‍ഥിനികളില്‍ പലരും കടുംകൈ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സ്വന്തം ശരീരത്തിന്റെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയാണ് ഇവര്‍. ”വെര്‍ച്ച്വല്‍ പ്രോസ്റ്റിറ്റിയുഷന്‍” എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.

വിവസ്ത്രയായി വിവിധ പോസുകളിലുള്ള സ്വന്തം ഫോട്ടോകള്‍ പകര്‍ത്തുകയും പിന്നീട് അത് പണത്തിനായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയുമാണ് ചെയ്യുന്നത്. തന്റെ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് വിവിധ സോഷ്യാല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളീലും ഇവര്‍ സ്വയം പരസ്യപ്പെടുത്തുന്നുണ്ട്.

ഓക്‌സ്ഫഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫൈന്‍ ആര്‍ട്‌സ് ബിരുദ വിദ്യാര്‍ഥിനിയായ റോസ് ജോണ്‍സ് ഇത്തരത്തിലാണ് പഠനത്തിനായുള്ള പണം കണ്ടെത്തുന്നത്. 2800ല്‍ അധികം ഫോളൊവേഴ്‌സാണ് ഈ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

വീടിന്റെ മുകളിലെ നിലയിലുള്ള തന്റെ സ്വന്തം മുറിയില്‍ തന്നെയാണ് ചിത്രീകരണങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 8,000 പൗണ്ട് സമ്പാദിക്കാനായ റോസിന്റെ ഈ പുതിയ പ്രവര്‍ത്തന മേഖലയെ കുറിച്ച് വീട്ടുകാര്‍ക്കും പരാതികളില്ല.

ഒരുപക്ഷെ നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, എന്നാല്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒണ്‍ലി ഫാന്‍സ് എന്ന വെബ്‌സൈറ്റാണ് റോസിന്റെ വിപണി. അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയിലെ ബ്രിട്ടീഷ് വ്യവസായി എന്ന് സ്വയം വിശേഷിപ്പിക്കുന്ന തിമോത്തി സ്റ്റോക്ക്‌ലി നാല് വര്‍ഷം മുന്‍പാണ് ഈ വെബ്‌സൈറ്റ് ആരംഭിക്കുന്നത്.

ചുരുക്കത്തില്‍ ഇതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തന്നെയാണ്. എന്നാല്‍ മറ്റ് സമൂഹ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് പോസ്റ്റുകള്‍ ഇടാന്‍ അനുവാദമുള്ളത്. സബ്‌സ്‌ക്രിപ്ഷന്‍ അല്ലെങ്കില്‍ വണ്‍ ഓഫ് ടിപ് എന്ന രീതികളില്‍ ഇവര്‍ക്ക് തങ്ങളെ പിന്തുടരുന്നവരില്‍ നിന്നോ ആരാധകരില്‍ നിന്നോ പണം സ്വീകരിക്കാനും കഴിയും.

ആരോഗ്യ സംരക്ഷണം മുതല്‍ നൃത്തം വരേയും ഡി ജെ മുതല്‍ സംഗീതം വരെയും സകല മേഖലകളിലും ഉള്ള കണ്ട്ന്റ് ക്രിയേറ്റര്‍മാര്‍ ഇതിലുണ്ട്. ഇവരുടെ ആരാധകര്‍ യഥാര്‍ത്ഥ ആരാധകരാണെങ്കില്‍, ഇവരില്‍ നിന്നും ഏറ്റവും നല്ല പ്രകടനം ലഭിക്കുവാന്‍ സബ്‌സ്‌ക്രിഷന്‍ എടുക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള കണ്ടന്റുകള്‍ നല്‍കുന്നവരില്‍ ഭൂരിഭാഗവും റോസിനെ പോലുള്ള യുവതികളാണ്. ഇവര്‍ക്ക് അഡല്‍ട്ട് മേഖലയില്‍ പ്രവര്‍ത്തി പരിചയം ഒന്നുമില്ല.

ഒരു ക്രിയേറ്ററിനെ ഫോളോ ചെയ്യുവാന്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ 3.90 പൗണ്ട് മുതല്‍ 39 പൗണ്ട് വരെ നല്‍കേണ്ടതായി വരും. പ്രൊഫഷണല്‍ വര്‍ക്കുകള്‍ക്ക് ഇതില്‍ കൂടുതലും ലഭിക്കും. കഴിഞ്ഞ ഏപ്രിലിലാണ് റോസ് ഓണ്‍ലി ഫാന്‍സില്‍ ചേരുന്നത്.

മറ്റ് പല ജോലികളും ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണവും ഇപ്പോള്‍ അവര്‍ സമ്പാദിക്കുന്നുണ്ട്. 4 മുതല്‍ 12 പൗണ്ട് വരെ ഈടാക്കിയാണ് തന്റെ സ്‌പെഷ്യല്‍ കണ്ടന്റുകള്‍ ആരാധകര്‍ക്ക് ലഭ്യമാക്കുന്നത്. അടുത്തയിടെ, നഗ്നമായ ശരീരത്തില്‍ എണ്ണ പുരട്ടുന്ന ഒരു വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ ഏകദേശം 50 ദശലക്ഷം ഉപയോക്താക്കളാണ് ഒണ്‍ലി ഫാന്‍സിനുള്ളത്. ആറു ലക്ഷത്തോളം കണ്ടന്റ് ക്രിയേറ്റേഴ്‌സും ഉണ്ട്. ലോക്ക്ഡൗണിന് മുന്‍പ് 4.5 ലക്ഷം ക്രിയേറ്റീവ്‌സായിരുന്നു ഉണ്ടായിരുന്നത്.

10,000 ഫോളോവേഴ്‌സുള്ള ഒരു ക്രിയേറ്റര്‍ക്ക് മാസം 400 മുതല്‍ 2000 പൗണ്ട് വരെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും നിരവധി പെണ്‍കുട്ടികളാണ് ഇപ്പോള്‍ ഈ മാര്‍ഗം തെരഞ്ഞെടുക്കുന്നത്.

Related posts

Leave a Comment