ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മണിപ്പൂരില്‍ പെട്ടുപോയ ബ്രിട്ടീഷ് യുവതി പല വാഹനങ്ങളില്‍ ഡല്‍ഹിയിലെത്താന്‍ സഞ്ചരിച്ചത് 1700 കിലോമീറ്റര്‍ !യുവതി ബ്രിട്ടനിലെത്തിയതോടെ അങ്ങനെ ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാര്‍ത്ത നല്‍കി ബ്രിട്ടീഷ് മാധ്യമങ്ങള്‍…

കൊറോണയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം നാട്ടിലെത്താന്‍ ദീര്‍ഘയാത്ര നടത്തിയ നിരവധി ആളുകളുണ്ട്.

ഇതില്‍ത്തന്നെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പല മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച ചിലരുമുണ്ടാവും. ബ്രിട്ടീഷ് യുവതി കോറിന്നെ ഹെന്‍ഡേഴ്‌സനും അത്തരത്തിലൊരാളാണ്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ മണിപ്പൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ പെട്ട് പോയ ഈ 30കാരി ബ്രിസ്റ്റോളിലെ തന്റെ വീട് ലക്ഷ്യം വച്ചാണ് ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ 1700 കിലോമീറ്റര്‍ പല വാഹനങ്ങളില്‍ യാത്ര ചെയ്താണ് ഡല്‍ഹിയില്‍ എത്തിയത്.

യുവതിക്ക് ഈ സാഹചര്യത്തിലും യാത്രക്ക് സൗകര്യമൊരുക്കി ഇന്ത്യ എല്ലാവിധ സഹായങ്ങളുമേകിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയെക്കുറിച്ച് എപ്പോഴും മോശമായി എഴുതാന്‍ മത്സരിക്കാറുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ യുവതിയെക്കുറിച്ചുള്ള വാര്‍ത്തയിലൂടെ ആദ്യമായി ഇന്ത്യയെക്കുറിച്ച് നല്ലൊരു വാര്‍ത്തയാണ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തന്റെ സുഹൃത്തിന്റെ കുടുംബം സന്ദര്‍ശിക്കാനായിരുന്നു മൂന്നാഴ്ചത്തേക്ക് കോറിന്നെ മണിപ്പൂരിലെത്തിയത്. കോറിന്നെയ്ക്ക് മടങ്ങാറായപ്പോഴായിരുന്നു ഇന്ത്യയില്‍ ആദ്യലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ ഇന്ത്യയില്‍ പെട്ടു.

ലോക്ക്ഡൗണ്‍ കാലത്ത് ഒരു വീട്ടില്‍ പെട്ട കോറിന്നെക്ക് ദാഹജലത്തിന് പോലും ബുദ്ധിമുട്ടിയെന്ന് ബ്രിട്ടീഷ ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒടുവില്‍ അഞ്ചു ദിവസത്തെ അഞ്ച് ദിവസത്തെ റെസ്‌ക്യൂ മിഷനിലൂടെ യുവതിയെ ബ്രിട്ടനിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു ഫോറിന്‍ ഓഫീസെന്നും ബ്രിട്ടീഷ് മാധ്യമങ്ങളെഴുതിയിരിക്കുന്നു.

സാധാരണ താന്‍ കോണ്‍വാളിലേക്കോ അല്ലെങ്കില്‍ ഇറ്റലിയിലേക്കോ ആണ് സാധാരണയായി ഹോളിഡേ ആഘോഷിക്കാന്‍ പോകാറുള്ളതെന്നും എന്നാല്‍ ഇപ്രാവശ്യം ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിക്കുകയും അത് ജീവിതത്തിലെ ഒരിക്കലും മറക്കാത്ത അനുഭവമായിത്തീരുകയായിരുന്നുവെന്നും കോറിന്നെ പറയുന്നു.

ബ്രിട്ടനില്‍ മടങ്ങിയെത്താന്‍ തന്നെ സഹായിച്ച ഇന്ത്യന്‍ അധികൃതര്‍ക്കും തദ്ദേശീയരായ നിരവധി ആളുകള്‍ക്കും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും യുവതി പറയുന്നു.

മണിപ്പൂരിലെ വിദൂരസ്ഥമായ നോന്‍ഗമാന്‍ ഗ്രാമത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ കോറിന്നെ അപകടം പതിയിരിക്കുന്ന പര്‍വതപാതകളും കുണ്ടുകുഴികളും നിറഞ്ഞ റോഡുകളും താണ്ടിയിരുന്നുവെന്നു തലനാരിഴക്കാണ് വിവിധ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കോറിന്നെ കയറിയ കാറുകള്‍ രണ്ട് പ്രാവശ്യം മറിയാന്‍ പോയിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഏഴ് സംസ്ഥാനങ്ങള്‍ താണ്ടി ഡല്‍ഹിയിലെത്തുമ്പോഴേക്കും ലണ്ടനില്‍ നിന്നും മോസ്‌കോയിലേക്ക് പോകുന്ന കരദൂരം കോറിന്നെ താണ്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുവതിയുടെ യാത്രക്ക് സുരക്ഷയേകി വിവിധയിടങ്ങളില്‍ പൊലീസ് അകമ്പടി സേവിച്ചിരുന്നു. യാത്രക്കിടെ നിരവധി ഹോട്ടലുകളില്‍ ഇവര്‍ തങ്ങുകയും ചെയ്തിരുന്നു.

ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ അവരോട് സംസാരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ താന്‍ കാര്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന് സമയം പോക്കുകയായിരുന്നുവെന്നും കോറിന്നെ ഓര്‍ക്കുന്നു.

നോക്കിയിരിക്കെ മാറുന്ന ഇന്ത്യയുടെ ഭൂവൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും കോറിന്നെ എടുത്ത് കാട്ടുന്നു.

ഇപ്പോള്‍ ബ്രിസ്റ്റോളിലെ വീട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലായ കോറിന്നെ 14 ദിവസത്തെ ക്വാറന്റീനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

എന്തായാലും ഇപ്പോഴെങ്കിലും ഇന്ത്യയെക്കുറിച്ച് നല്ല വാക്കുകള്‍ പറയാന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് തോന്നിയല്ലോ എന്നാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്.

Related posts

Leave a Comment