മിക്‌സര്‍ മെഷീന്‍ പരിശോധിച്ച പോലീസ് ഞെട്ടിപ്പോയി ! മിക്‌സറിന്റെ ദ്വാരത്തിലൂടെ പുറത്തു വന്നത് 18 ‘അതിഥി’തൊഴിലാളികള്‍; ഒളിച്ചു കടക്കാനുള്ള ആളുകളെ ശ്രമം പോലീസ് പൊളിച്ചത് ഇങ്ങനെ…

കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ പോലീസ് പൊക്കി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.

അസ്വാഭാവികത തോന്നിയതിനിടെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ 18 ഓളം കുടിയേറ്റ തൊഴിലാളികളെ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കില്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മിക്‌സറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്.

ഈ ട്രക്കും സിമന്റ് മിക്‌സറും കണ്ട് പന്തികേട് തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ‘അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര പോവുകയായിരുന്നു.

കോണ്‍ക്രീറ്റ് മിക്‌സര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’, ഡിഎസ്പി ഉമാകാന്ദ് ചൗധരി പറഞ്ഞു.

വാഹനം പിടിച്ചെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസ് തരപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ദിവസം മുതല്‍ മഹാരാഷ്ട്രയില്‍ നിന്ന് തൊഴിലാളികള്‍ യുപിയിലെ തങ്ങളുടെ വീടുകളിലേക്കെത്താന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു.

ചിലര്‍ കാടുകളിലെ ഊടുവഴികളിലൂടെയും നദി നീന്തിക്കടന്നും അയല്‍ സംസ്ഥാനത്തെത്താന്‍ നടത്തിയ ശ്രമങ്ങള്‍ വാര്‍ത്തയായിരുന്നു.

Related posts

Leave a Comment