കുല്‍ഭൂഷന്‍ ജാദവിന്റെ മോചനത്തിനുള്ള വഴി തെളിയുന്നു ! പാക്കിസ്ഥാനുമായി പിന്‍വാതില്‍ ചര്‍ച്ചകള്‍ സജീവമെന്ന് ഹരീഷ് സാല്‍വെ;പാക്കിസ്ഥാനു മേല്‍ ശക്തമായ സമ്മര്‍ദവുമായി അജിത് ഡോവല്‍…

പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ മോചനം സംബന്ധിച്ച് പുതുവെളിച്ചം.

കുല്‍ഭൂഷന്റെ മോചനത്തിനായി പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ.

കുല്‍ഭൂഷണെതിനെ പാകിസ്താന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുകയല്ലാതെ പാകിസ്താന് വേറെ വഴിയില്ലെന്നും ഇന്ത്യയ്ക്കു വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വേ പറഞ്ഞു.

കുല്‍ഭൂഷണന്റെ മോചനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ശക്തമായ സമ്മര്‍ദ്ദം പാക്കിസ്ഥാനുമേല്‍ ചെലുത്തുന്നുണ്ട്.

പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ വെച്ചു നല്‍കിയ കുറ്റസമ്മത മൊഴിയല്ലാതെ ജാദവിനെതിരെ പാകിസ്താന്റെ കൈയ്യില്‍ മറ്റു തെളിവുകള്‍ ഒന്നുമില്ല.

കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരിവിട്ടതിനു പിന്നാലെ കുല്‍ഭൂഷണെതിരായ തെളിവുകളും പാക് പട്ടാളക്കോടതിയുടെ വിധിപ്പകര്‍പ്പും നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

കുല്‍ഭൂഷണ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാനാകില്ലെന്നും കുല്‍ഭൂഷണെ മോചിപ്പിക്കുകയല്ലാതെ പാക്കിസ്ഥാനു മുന്നില്‍ മറ്റു വഴിയില്ലെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.

അഭിമാനപ്രശ്നമായതിനാല്‍ മാനുഷിക പരിഗണനയുടെ പേരുപറഞ്ഞായിരിക്കും പാക്കിസ്ഥാന്‍ കുല്‍ഭൂഷണെ മോചിപ്പിക്കുക.

അത് എന്തുതന്നെയായാലും കുല്‍ഭൂഷണിന്റെ മോചനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഹരീഷ് സാല്‍വേ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷണിന്റെ വിധശിക്ഷ സ്റ്റേ ചെയ്തിരുന്നു.

കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ, കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അനുവദിക്കാതിരുന്നത് വിയന്ന കരാറിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വിവരങ്ങള്‍ കുല്‍ഭൂഷന്റെ കുടുംബത്തിനും ആശ്വാസമാകുമെന്ന് തീര്‍ച്ച.

Related posts

Leave a Comment