ആദായനികുതി പരിധിയിൽ ഇളവ് ഏർപ്പെ ടുത്തി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ്; മൂന്നു ലക്ഷം രൂപയിൽകൂടിയ പണമിടപാടിൽ കറൻസി പാടില്ല

alp-rupeesന്യൂഡൽഹി: ആദായനികുതി പരിധിയിൽ ഇളവുകൾ ഏർപ്പെടുത്തി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ്. രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനമു ള്ളവരുടെ നികുതി അഞ്ച് ശതമാനമായി കുറച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു. സർക്കാർ നേരത്തെ അഞ്ചു ലക്ഷം വരെയുള്ളവർക്കു പ്രഖ്യാപിച്ചിരുന്ന 2,000 രൂപയുടെ റിബേറ്റ് കൂടി കണക്കിലെടുക്കു ന്പോൾ മൂന്നു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കു ഫലത്തിൽ നികുതി കൊടുക്കുന്നതിൽ നിന്ന് ഒഴിവാകാ നാകും. അതുപോലെ തന്നെ 80 സി പ്രകാരമുള്ള കിഴിവുകൾ പ്രയോജനപ്പെടുത്തിയാൽ നാലര ലക്ഷം വരെ വരുമാനമുള്ളവർക്കും നികുതി ഗണ്യമായി കുറയ്ക്കാൻ കഴിയും.

നികുതിയിൽ ഇളവു പ്രഖ്യാപിച്ചതുവഴി 15,500 കോടി രൂപ സർക്കാരിനു വരുമാന നഷ്ടം നേരിടും. ഉയർന്ന വരുമാനക്കാർക്കു 12,500 രൂപ വരെ നികുതി ലാഭം ലഭിക്കുകയും ചെയ്യും. അതേസമയം, ധനികർക്കു കേന്ദ്രം സർചാർജ് ഏർപ്പെടുത്തി. 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാർഷിക വരുമാനമുള്ളവർക്കു നികുതിക്കു പുറമേ 10 ശതമാനം സർചാർജാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

50 കോടിവരെ വിറ്റുവരവുള്ള ചെറുകിടഇടത്തരം കന്പനികൾക്കു നികുതി 25 ശതമാനമായി കുറച്ചു. ഇതുവഴി 6.67 ലക്ഷം കന്പനികൾക്കു നേട്ടം ലഭിക്കും. എൽഎൻജി ഇറക്കുമതിച്ചുങ്കം അഞ്ചിൽനിന്നു രണ്ടര ശതമാനമാക്കി. ഡിജിറ്റൽ പണമിടപാടുകൾക്കുവേണ്ട സ്കാനറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും നികുതി ഒഴിവാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മൂന്നുലക്ഷം രൂപയിൽകൂടിയ പണമിടപാടിൽ കറൻസി പാടില്ലെന്നു കേന്ദ്രം പ്രഖ്യാപിച്ചു. രാഷ് ട്രീയ പാർട്ടികൾക്കു വ്യക്തികളിൽ നിന്നോ കന്പനിയിൽനിന്നോ 2,000 രൂപയിൽ കൂടിയ സംഭാവന പണമായി സ്വീകരിക്കാൻ പാടില്ല. ചെക്കായി വലിയ തുകകൾ സ്വീകരിക്കാം. സ്റ്റാർട്ട് അപ്പ് കന്പനികൾക്കു നികുതി ഒഴിവ് ഏഴു വർഷം വരെയാക്കിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

Related posts