ബൂ​ത്തി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വ് വീ​ഡി​യോ ചെ​യ്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദാ​ഹോ​ദ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​പി​യും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ജ​സ്വ​ന്ത്‌ സിം​ഗ് ഭാ​ഭോ​റി​ന്‍റെ മ​ക​ൻ വി​ജ​യ് ഭാ​ഭോ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ബൂ​ത്ത് കൈ​യേ​റി ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ത​ന്‍റെ പി​താ​വി​ന്‍റേ​താ​ണെ​ന്നു വി​ജ​യ് പ​റ​യു​ന്ന​താ​യി വീ​ഡി​യോ​യി​ലു​ണ്ട്. മ​റ്റൊ​രാ​ളെ​യും വി​ജ​യ് ഭാ​ഭോ​റി​നൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നു വീ​ഡി​യോ പി​ൻ​വ​ലി​ച്ചു. വീ​ഡി​യോ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ബൂ​ത്തി​ല്‍ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment