പോത്തിനെന്ത് കോവിഡ്, എന്ത് ലോക്ക് ഡൗണ്‍ ! കേരളത്തില്‍ ലോക്ക് ഡൗണ്‍ ആണെന്നറിയാതെ വിരണ്ടോടി പോത്ത്; കൊച്ചിയില്‍ വിരണ്ടോടിയ പോത്തിനെ പിടികൂടുന്ന വീഡിയോ വൈറല്‍

പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നു പറയാറില്ലേ ! കോവിഡിനെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ടും ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യരുണ്ട് പിന്നെ പോത്തിനെ കുറ്റം പറയാന്‍ പറ്റുമോ… ഇത്തരത്തില്‍ പുറത്തിറങ്ങിയ പോത്ത് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്.

ഏറെ നേരം കൊച്ചി നഗരത്തെ വിറപ്പിച്ച ശേഷം അഗ്നിശമന സേന വിരിച്ച വലയില്‍ പോത്ത് കുടുങ്ങുകയായിരുന്നു.

കലൂര്‍ എ ജെ ഹാളിന് സമീപമായിരുന്നു സംഭവം. ആളുകള്‍ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് പ്രശ്‌നമുണ്ടായില്ല.

ഗാന്ധിനഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, എം ആര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്തില്‍ റോജോ, ലിപിന്‍ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്‍, ഗോകുല്‍, സിന്‍മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടികൂടിയത്.

ഫയര്‍ഫോഴ്‌സ് അംഗമായ ബിപിന്‍ കെ നാരായണന്‍ പകര്‍ത്തിയ പോത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

https://www.facebook.com/100010423930988/videos/1136131603410960/?t=0

Related posts

Leave a Comment