തിരുവനന്തപുരം: കിൻഫ്രപാർക്കിലെ കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണിലെ തീപിടിത്തത്തിൽ ദൂരൂഹതയുണ്ടെ ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീപിടിത്തം സർക്കാർ മനഃപൂർവം ഉണ്ടാക്കിയതാണ്.
കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെ മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത് സംശയിക്കേണ്ടിയിരിക്കുന്നു.
കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ഇതിന് പിന്നിൽ അട്ടിമറി ഉണ്ട്.
ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തിനശിച്ചതിന് പിന്നിൽ അട്ടിമറിയുണ്ട ്. ഗൗരവമുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വർണക്കടത്ത്, റോഡിലെ കാമറ വിവാദം എന്നിവ ഉണ്ടായപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായി. നിർണായക രേഖകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീപിടിത്തമെന്നും വി.ഡി.സതീശൻ ആരോപിച്ചു.