പു​തു​ച്ചേ​രി വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ:  ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ  മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി ഇ​ന്ന്; ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക

ആ​ല​പ്പു​ഴ: പു​തു​ച്ചേ​രി​യി​ൽ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ക്രൈം​ബ്രാ​ഞ്ച് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ച​ല​ച്ചി​ത്ര താ​രം ഫ​ഹ​ദ് ഫാ​സി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഇ​ന്ന് കോ​ട​തി വി​ധി പ​റ​യും. ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ഹ​ർ​ജി​യി​ൽ ഇ​ന്ന​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.​ഫ​ഹ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം നൽ കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തി​രു​ന്നു.​

പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​ത്തി​ൽ വ്യാ​ജ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​നാ​ണ് ഫ​ഹ​ദി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ 19 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ന​ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ൻ മൂ​ന്നാ​ഴ്ച​ത്തെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ന്നു. ര​ജി​സ്ട്രേ​ഷ​ൻ വി​വാ​ദ​മാ​യ​തോ​ടെ ഫ​ഹ​ദ് ആ​ല​പ്പു​ഴ ആ​ർ.​ടി.​ഓ​ഫീ​സി​ൽ നി​കു​തി അ​ട​ച്ചി​രുന്നു

Related posts