സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ക്രൂ​ര​ത;സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന് ജീ​വ​ന്‍ തി​രി​ച്ച് കി​ട്ടി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്; പ​യ്യ​ന്നൂ​രി​ല്‍ നടന്ന സംഭവം ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ അ​ര​ങ്ങേ​റി​യ​ത് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ക്രൂ​ര​ത.​സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ഇ​ടി​ച്ച് വീ​ഴ്ത്തി​യി​ട്ടും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം പോ​ലും ല​ഭ്യ​മാ​ക്കാ​തെ ബ​സ് ഓ​ടി​ച്ചു​പോ​യി.​അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ര്‍ ഇ​ന്‍​സ്റ്റൈ​ല്‍ ടൈ​ലേ​ര്‍​സ് ഉ​ട​മ ചൂ​ര​ക്കാ​ട്ട് ര​വീ​ന്ദ്ര​നെ(60) ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് വി​ധേ​യ​നാ​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ മെ​യി​ന്‍ റോ​ഡി​ല്‍ മു​കു​ന്ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. റോ​ഡ​രി​കി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ല്‍ പി​റ​കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന് വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ത​ല​ച്ചോ​റി​ല്‍ ര​ക്ത​സ്രാ​വ​വും ന​ട്ടെ​ല്ലി​ന് ക്ഷ​ത​വും ഏ​റ്റി​ട്ടു​ണ്ട്.

ആ​ദ്യ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷ​വും ര​വീ​ന്ദ്ര​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​ര്‍​ന്ന​തി​നാ​ല്‍ രാ​ത്രി എ​ട്ടോ​ടെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. അ​പ​ക​ട ശേ​ഷം ബ​സ് നി​ര്‍​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ പോ​ലും ത​യാ​റാ​കാ​തെ വീ​ണ്ടും ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നെ​ന്ന് ഓ​ടി​കൂ​ടി​യ​വ​ര്‍ പ​റ​ഞ്ഞു.

ബ​സി​ന്‍റെ പി​ന്നി​ലെ ട​യ​റു​ക​ള്‍ ര​വീ​ന്ദ്ര​ന്‍റെ ദേ​ഹ​ത്ത് കൂ​ടി ക​യ​റി ഇ​റ​ങ്ങാ​തി​രു​ന്ന​ത് ത​ല​നാ​രി​ഴ​യു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.​സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു​വെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​യ്യ​ന്നൂ​ര്‍ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​റ​ഞ്ഞു.​

Related posts