യാ​ത്ര​ക്കാ​രി​യെ ശ​ല്യം ചെ​യ്തു; ബ​സ് ക​ണ്ട​ക്ട​റെ അ​ടി​ച്ച് ഒ​തു​ക്കി യാ​ത്ര​ക്കാ​ർ

ബ​സ് യാ​ത്ര​ക​ളി​ൽ ഇ​പ്പോ​ഴും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​മ​ല്ല​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ർ കൂ​ടു​ത​ലാ​യും സ​ഞ്ച​രി​ക്കു​ന്ന ബ​സ് പോ​ലു​ള്ള വാ​ഹ​ന​ങ്ങളിൽ മി​ക്ക​വാ​റും ന​ല്ല തി​ര​ക്കു​ക​ളും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഈ ​അ​വ​സ​രം മു​ത​ലാ​ക്കി സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്താ​നാ​യെ​ത്തു​ന്ന​വ​രു​മു​ണ്ട്.

എന്നാൽ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​ത് ബ​സി​ലെ ക​ണ്ട​ക്ട​ർ ത​ന്നെ​യാ​ണ്. Harsh Tyagii എ​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ശ​ബ്ദ​ര​ഹി​ത​മാ​യ ഒ​രു സി​സി​ടി​വി ദൃ​ശ്യ​മാ​യി​രു​ന്നു അ​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ബ​സി​നു​ള്ളി​ല്‍ വ​ച്ച സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ​ത്, ബ​സ് യാ​ത്ര​ക്കാ​രെ​ല്ലാം ചേ​ര്‍​ന്ന് ക​ണ്ട​ക്ട​റെ ഇ​ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ്. ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ ഒ​രു സ്ത്രീ​യെ വാ​ക്കാ​ൽ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച​ത്.

ബ​സ് നി​ര്‍​ത്താ​ത്ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ടി​യി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന സ്ത്രീ ​ബ​സ് നി​ര്‍​ത്താ​ത്ത​തി​നെ ചോ​ദ്യം ചെ​യ്തു. പി​ന്നാ​ലെ ബ​സ് ക​ണ്ട​ക്ട​റാ​യ മൂ​ക്ക​യ്യ​ൻ സ്ത്രീ​യെ അ​പ​മാ​നി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഛത്തി​രം ബ​സ് ടെ​ർ​മി​ന​ലി​ൽ എ​ത്തി​യ​പ്പോ​ള്‍ ബ​സി​ലേ​ക്ക് ക​യ​റി​യ അ​ഞ്ചോ​ളം യാ​ത്ര​ക്കാ​ര്‍ ചേ​ര്‍​ന്ന് ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച​ത്.

Related posts

Leave a Comment