യാ​ത്രാ ടി​ക്ക​റ്റി​ൽ ബ​സ് ക​ണ്ട​ക്ട​റു​ടെ കാ​ൻ​ഡി​ഡ് ചി​ത്രം വ​ര​ച്ച് യാ​ത്ര​ക്കാ​ര​ൻ; സോ​ഷ്യ​ൽ മീ​ഡി​യ​യെ ചി​രി​പ്പി​ച്ച് ഒ​രു വൈ​റ​ൽ വീ​ഡി​യോ

ബ​സ് യാ​ത്ര ന​ട​ത്തു​മ്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും ബ​സ് ജീ​വ​ന​ക്കാ​രു​ടെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി സ​മ്മാ​നി​ക്ക​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടോ? കു​റ​ച്ച് വെ​ള്ള​മോ ചോ​ക്ലേ​റ്റോ ന​ൽ​കു​ന്ന വ​ഴി​യോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ദി​വ​സം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദി​ക്കു​ന്ന​ത് പോ​ലെ​യോ ല​ളി​ത​മാ​യി​ ഒരു പുഞ്ചിരി സമ്മാനിക്കാം. ഈ ​ചെ​റി​യ പ്ര​വൃ​ത്തി അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കും​. കേ​ര​ള​ത്തി​ലെ ഒ​രു ബ​സി​ൽ സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​മു​ണ്ടാ​യി. 

ഒ​രു ബ​സ് ക​ണ്ട​ക്ട​റും ഒ​രു യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ള്ള സ​ന്തോ​ഷ നി​മി​ഷം കാ​ണി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും തു​ട​ർ​ന്ന്  അ​യാ​ൾ ആ ടി​ക്ക​റ്റ് എ​ടു​ത്ത് മ​റി​ച്ചു​വ​യ്ക്കുകയും ചെയ്തു. എന്തിനാണെന്നല്ലേ‍? ത​ൻ്റെ ആ​ർ​ട്ട് പെ​ൻ​സി​ൽ എ​ടു​ത്ത് യാ​ത്ര​ക്കാ​ര​ൻ ത​നി​ക്ക് കി​ട്ടി​യ ടി​ക്ക​റ്റി​ൻ്റെ മ​റു ഭാ​ഗ​ത്ത് ക​ണ്ട​ക്ട​റെ നി​രീ​ക്ഷി​ക്കാ​നും വ​ര​യ്ക്കാ​നും വേണ്ടി ആയിരുന്നു അത്. 

ബ​സ് നി​ർ​ത്തി അ​വ​ർ ഇ​റ​ങ്ങി​യ​പ്പോ​ൾ യാത്രക്കാരൻ ബ​സ് ക​ണ്ട​ക്ട​റെ അ​മ്പ​ര​പ്പി​ക്കാ​ൻ സ​മീ​പി​ച്ചു. ആ​ശ്ച​ര്യ​ത്തി​ൻ്റെ​യും സ​ന്തോ​ഷ​ത്തി​ൻ്റെ​യും വി​ല​യേ​റി​യ പ്ര​തി​ക​ര​ണം കാണാൻ വേ​ണ്ടി മാ​ത്ര​മാ​ണ് ത​ൻ്റെ കാ​ൻ​ഡി​ഡ് സ്കെ​ച്ച് കണ്ടക്ടറിന് അയാൾ സ​മ്മാ​നി​ച്ച​ത്. ത​ൻ്റെ രേ​ഖാ​ചി​ത്രം നോ​ക്കി ഹൃ​ദ​യം നി​റ​ഞ്ഞ ഒ​രു പു​ഞ്ചി​രി ക​ണ്ട​ക്ട​ർ ഉടൻ തന്നെ പ​ങ്കു​വ​ച്ചു. ഇ​ത് അ​ദ്ദേ​ഹ​ത്തി​ൻ്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ലും മ​തി​പ്പു​ള​വാ​ക്കി. വീ​ഡി​യോ​യു​ടെ അ​വ​സാ​നം ബ​സ് ക​ണ്ട​ക്ട​ർ യാത്രക്കാരനോട് ഒ​രു ചാ​യ കു​ടി​ക്കാ​ൻ സൗ​ഹൃ​ദ​പ​ര​മാ​യ ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്തു. 

ആ​ഷി​ഖ് ഷെ​യ​ർ ചെ​യ്ത ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഇ​തു​വ​രെ 29 മി​ല്യ​ൺ വ്യൂ​സ് നേടി. ആ​ഷി​ഖി​ൻ്റെ ഊ​ഷ്മ​ള​മാ​യ പ്രവൃത്തിയെ അ​ഭി​ന​ന്ദി​ച്ച് നെ​റ്റി​സ​ൺ​സ് പ​റ​ഞ്ഞു, “മ​റ്റൊ​രാ​ൾ ചി​രി​ക്കാ​നു​ള്ള കാ​ര​ണ​മാ​യ​ത് മ​റ്റൊ​രു ത​ല​മാ​ണ്.”

 

 

 

 

Related posts

Leave a Comment