ക​ണ്‍​സ​ഷ​ൻ ത​ർ​ക്കം; കൊ​ച്ചി​യി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി; ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു ബ​സ് ജീ​വ​ന​ക്കാ​രെ പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കൊ​ച്ചി: കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ര​ട് ഐ​ടി​ഐ​യി​ലെ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു കു​ത്തേ​റ്റ​ത്. ഇ​വ​രെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ട്ടൂ​ർ റൂ​ട്ടി​ലോ​ടു​ന്ന മം​ഗ​ല്യ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി​ച്ച​ത്. ബ​സ് ക​ണ്‍​സ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ണ്‍​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്. ഇ​ത് പ​ല​പ്പോ​ഴും ത​ർ​ക്ക​ത്തി​ലേ​ക്കും വാ​ക്കേ​റ്റ​ത്തി​ലേ​ക്കും വ​ഴി മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ അ​ക്ര​മ​മെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്നു ബ​സ് ജീ​വ​ന​ക്കാ​രെ പ​ന​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts